ദേശിയ ഗാനത്തെ അപമാനിച്ച സംഭവം; കരണ്‍ ജോഹാര്‍ കുറ്റവിമുക്തനായി

14 വര്‍ഷത്തെ നിയമയുദ്ധത്തിന് ശേഷം ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ കുറ്റവിമുക്തനായി. ദേശിയ ഗാനത്തെ അപമാനിച്ചു എന്ന കുറ്റത്തിനായിരുന്നു  അദ്ദേഹത്തിന്...

ദേശിയ ഗാനത്തെ അപമാനിച്ച സംഭവം; കരണ്‍ ജോഹാര്‍ കുറ്റവിമുക്തനായി

karanjohar630

14 വര്‍ഷത്തെ നിയമയുദ്ധത്തിന് ശേഷം ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ കുറ്റവിമുക്തനായി. ദേശിയ ഗാനത്തെ അപമാനിച്ചു എന്ന കുറ്റത്തിനായിരുന്നു  അദ്ദേഹത്തിന് ഒരു ദശാബ്ദത്തിലേറെക്കാലം കോടതി കയറേണ്ടിവന്നത്.

കരന്‍ ജോഹര്‍ സംവിധാനം ചെയ്തു 2001-ല്‍ പുറത്തിറങ്ങിയ 'കഭി ഖുശി കഭി ഘം' എന്ന ചിത്രത്തിലെ ദേശിയ ഗാനം ആലപിക്കുന്ന ഒരു രംഗമാണ് ഇത്രയും നീണ്ട നിയമയുദ്ധത്തിന് വഴിയൊരുക്കിയത്.

പ്രസ്തുത രംഗത്തില്‍  ദേശിയ ഗാനം നേരാംവണ്ണം ആലപിച്ചില്ലെന്നും തീയറ്ററുകളില്‍ ഈ രംഗം പ്രദര്‍ശിപ്പിച്ചപ്പോള്‍ കാണികള്‍ ബഹുമാനസൂചകമായി ഏഴുന്നേറ്റില്ല എന്നുമായിരുന്നു പരാതി. പ്രദീപ്‌ ചന്ദ്ര എന്ന ലഖ്‌നൌ നിവാസിയാണു പരാതി ഫയല്‍ ചെയ്തത്. തുടര്‍ന്ന്  2002-ല്‍ ജോഹറിന് കോടതിയില്‍ ഹാജരാകേണ്ടി വന്നു.


ശേഷം ഇത്രയും കാലം ജോഹറിന്റെ  അഡ്വക്കേറ്റ് ചന്ദ്രശേഖര്‍ സിന്‍ഹ  അദ്ദേഹത്തെ കേസില്‍ നിന്നും മോചിപ്പിക്കാനുള്ള  പരിശ്രമത്തിലായിരുന്നു.  ചിത്രം പുറത്തിറക്കാന്‍  സെന്‍സര്‍ ബോര്‍ഡ്‌ അനുമതി നല്‍കിയതാണെന്നും ദേശിയ ഗാനത്തെ അപമാനിക്കുന്ന രീതിയിലുള്ള ഒന്നും ആ രംഗത്തില്‍ ബോര്‍ഡ്‌ കണ്ടെത്തിയില്ല എന്നുമാണ് അദ്ദേഹം വാദിച്ചത്.

ജോഹറിന്റെ  വാദത്തെ അംഗീകരിച്ചു  കോടതി  അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു.