അപ്പോള്‍ കങ്കണയും ഹൃതികും ശരിക്കും പ്രണയത്തിലായിരുന്നോ?

സൂസൈനുമായുള്ള തന്‍റെ ദാമ്പത്യജീവിതം ഹൃതിക് അവസാനിപ്പിക്കുവാന്‍ കാരണം കങ്കണയുമായി ഉണ്ടായിരുന്ന പ്രണയമാണെന്ന പാപ്പരാസികളുടെ കണ്ടെത്തല്‍ ശരി...

അപ്പോള്‍ കങ്കണയും ഹൃതികും ശരിക്കും പ്രണയത്തിലായിരുന്നോ?

hrithik-kangana-story_647_090215044732

സൂസൈനുമായുള്ള തന്‍റെ ദാമ്പത്യജീവിതം ഹൃതിക് അവസാനിപ്പിക്കുവാന്‍ കാരണം കങ്കണയുമായി ഉണ്ടായിരുന്ന പ്രണയമാണെന്ന പാപ്പരാസികളുടെ കണ്ടെത്തല്‍ ശരി വെയ്ക്കുകയാണ് കങ്കണയുടെ പുതിയ പ്രസ്താവന.

ഇരുവരും നിഷേധിച്ചിരുന്ന വാര്‍ത്തകള്‍ ‘ആഷികി 2’ന്‍റെ വിജയം ആവര്‍ത്തിക്കാന്‍ എത്തുന്ന ‘ആഷികി 3’യില്‍ നിന്നും കങ്കണ പിന്മാറിയതോടെയാണ് വീണ്ടും ചൂട് പിടിച്ചിരിക്കുന്നത്. ചിത്രത്തില്‍ നായകനായി എത്തുന്ന ഹൃതിക് റോഷന്റെ ആവശ്യപ്രകാരമാണ് കങ്കണ ചിത്രത്തില്‍ നിന്ന് പിന്മാറിയത് എന്നാണ് പുതിയ വാര്‍ത്ത‍.


കങ്കണയോടോപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറല്ല എന്ന് ഹൃതിക് റോഷന്‍ ‘ആഷികി 3’യുടെ അണിയറ പ്രവര്‍ത്തകരോട് പറഞ്ഞു എന്നു വാര്‍ത്തകള്‍ വന്നതിനു തൊട്ടു പിന്നാലെയാണ് കങ്കണ ചിത്രത്തില്‍ നിന്നും പിന്മാറിയത്.

ഇതിന്‍റെ കാരണം അന്വേഷിച്ചവരോട്, “ഇത്തരം അപവാദപ്രചരണങ്ങള്‍ എവിടെ നിന്നാണ് വരുന്നതെന്ന് ഏതു വിഢിക്കും മനസിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടി മാത്രം എന്തിനാണ് പൂര്‍വ്വകാമുകന്മാര്‍ ഇത്തരം ചെറിയ കാര്യങ്ങള്‍ ചെയ്യുന്നതെന്ന് മനസ്സിലാവുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം അതൊരു അടഞ്ഞ അദ്ധ്യായമാണ്. ഞാന്‍ ഒന്നിന്‍റെയും ശവക്കുഴി തോണ്ടാറില്ല,” എന്നാണ് കങ്കണ പറഞ്ഞത്.

ഇതോടെ കങ്കണ പൂര്‍വ്വകാമുകന്‍ എന്ന് ഉദ്ദേശിച്ചത് ഹൃതികിനെ ആണെന്നും അങ്ങനെ വരുമ്പോള്‍ അവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു എന്ന വാര്‍ത്ത‍കള്‍ സത്യമായിരുന്നു എന്നുമാണ് പാപ്പരാസികളുടെ പുതിയ കണ്ടെത്തല്‍.