കമലഹാസനും ട്വിറ്ററില്‍; പ്രവേശനം ആഘോഷമാക്കി ആരാധകര്‍

ഒടുവില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം കമലഹാസനും ട്വിറ്ററിലെത്തി. റിപ്പബ്ലിക് ദിനമായ ഇന്നലെയാണ് താരം ട്വിറ്ററില്‍ അക്കൗണ്ട് എടുത്തത്. കമലഹാസന്‍ തന്നെ...

കമലഹാസനും ട്വിറ്ററില്‍; പ്രവേശനം ആഘോഷമാക്കി ആരാധകര്‍
kamal-hassan

ഒടുവില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം കമലഹാസനും ട്വിറ്ററിലെത്തി. റിപ്പബ്ലിക് ദിനമായ ഇന്നലെയാണ് താരം ട്വിറ്ററില്‍ അക്കൗണ്ട് എടുത്തത്. കമലഹാസന്‍ തന്നെ പാടിയ ദേശീയ ഗാനത്തിന്റെ വീഡിയോ ആയിരുന്നു താരത്തിന്റെ ആദ്യത്തെ  ട്വീറ്റ്.

താരത്തിന്റെ ട്വിറ്റര്‍ പ്രവേശനവും ആഘോഷമാക്കുകയാണ് ആരാധകര്‍. ട്വിറ്ററിലെത്തി 24 മണിക്കൂറിനുള്ളില്‍ 30,000ല്‍ അധികം ഫോളോവേഴ്‌സാണ്  സൂപ്പര്‍ താരത്തിന് ലഭിച്ചത്.കമലിനെ  സ്വാഗതം ചെയ്ത് മകള്‍ ശ്രുതി ഹാസനും ട്വീറ്റുമായി എത്തി. ട്വിറ്ററിലെ ഏറ്റവും സന്തോഷകരമായ നിമിഷം എന്ന് തുടങ്ങുന്ന ട്വീറ്റില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തിക്ക് ട്വിറ്ററിലേക്ക് സ്വാഗതമെന്നും ശ്രുതി ട്വീറ്റ് ചെയ്തു.