'ദി പ്രിന്‍റിംഗ് മെഷീനു'മായി കല്‍കി കോച്ച്ലീന്‍

'ടക് ടക് ടക ടക ടക്’ ...കല്‍കി കോച്ച്ലീന്‍ പാടുന്നു .അചേതനമായ ഒരു സമൂഹത്തിന്‍റെ മരവിപ്പിനോടുള്ള പ്രതിഷേധം വാക്കുകളില്‍ ശക്തമാണ് . വാര്‍ത്തകള്‍ മാത്രം...

kalki koechlin

'ടക് ടക് ടക ടക ടക്’ ...

കല്‍കി കോച്ച്ലീന്‍ പാടുന്നു .അചേതനമായ ഒരു സമൂഹത്തിന്‍റെ മരവിപ്പിനോടുള്ള പ്രതിഷേധം വാക്കുകളില്‍ ശക്തമാണ് . വാര്‍ത്തകള്‍ മാത്രം സൃഷ്ടിച്ചു, റേറ്റിംഗ് കൂട്ടുന്ന മാധ്യമങ്ങളുടെ സ്വാര്‍ത്ഥതയെ, പതിഞ്ഞ ശബ്ധത്തില്‍, രൂക്ഷമായി വിമര്‍ശിക്കുന്നു കല്‍കി .

മിന്നി ചിമ്മുന്ന ക്യാമറ കണ്ണുകളെ മാത്രം അഭിസംഭോധന ചെയ്യുന്ന, ഒരു ബോളിവുഡ് താരമല്ല കല്‍കി കോച്ച്ലീന്‍. തന്‍റെ സമൂഹത്തിലെ, സ്ത്രീകളുടെയും കുട്ടികളുടെയും അരക്ഷിതാവസ്ഥയെ കുറിച്ച്, വളരെ ബോധവതിയാണവര്‍ എന്ന് ദി പ്രിന്‍റിംഗ് മെഷീന്‍ തെളിയിക്കുന്നു . സ്വയം രചിച്ച വരികള്‍, കല്‍കി തന്നെ പാടി, യൂ ട്യൂബ് ഫാഷന്‍ ചാനലായ ‘ബ്ലഷ്’ ലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത് . സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ വാര്‍ത്തകളായി മാത്രം കാണുന്ന ഇന്ത്യന്‍ മാധ്യമങ്ങളെ ശക്തമായി പരിഹസിക്കുന്നു ഈ വിഡിയോയിലൂടെ കല്‍കി.


“സ്വദേശികളോ , വിദേശികളോ പീഡിപ്പിക്കപെടട്ടെ, ആര്‍ത്തവത്തിന്റെ കഥകള്‍ ചേര്‍ക്കട്ടെ, ബാലികമാര്‍ ലൈംഗികമായി ചൂഷണം ചെയ്യപെടട്ടെ ..പ്രിന്‍റിംഗ് മെഷീന്‍ എഴുത്ത് തുടര്‍ന്ന് കൊണ്ട് തന്നെ ഇരിക്കും..ടക് ടക് ടക ടക ടക്..
ഡല്‍ഹി പീഡന കേ,സ്കുറെ നാളുകള്‍  ആഘോഷിച്ചിട്ട്, തുടര്‍ന്നു ലഘൂകരിച്ചതിനെയും കല്‍കി വിവരിക്കുന്നതിങ്ങനെ  “ ഞങ്ങള്‍ നാല് പേരേ തൂക്കിലേറ്റി ..ആത്മഹത്യ ചെയ്തവനെ കൂടി കൂട്ടിയാല്‍ അഞ്ച്......അടുത്ത വാര്‍ത്തക്കായി പ്രിന്‍റിംഗ് മെഷീന്‍ മഷി നിറച്ചു ,ടൈപ്പിംഗ്‌ തുടരുന്നു ..

ടക് ടക് ടക ടക ടക് ..”

കറുപ്പും വെളുപ്പും നിറച്ച വരികളില്‍, മാധ്യമങ്ങള്‍ ആക്രമണങ്ങളെ തളച്ചിടുമ്പോള്‍, പ്രഭാതത്തിലെ ചായക്കൊപ്പം, ഒരു പലഹാരമായി പത്രങ്ങള്‍ മാറുന്നു ....ഒരു ഭയപ്പാടില്‍ നമ്മളെ തളച്ചിടുന്നതില്‍ വിജയിച്ചു കൊണ്ട്.

കല്‍ക്കിയുടെ വാക്കുകള്‍ ശക്തമാണ്,ലിംഗസമത്വ പ്രഭാഷണങ്ങളെക്കാള്‍ ഏറെ ശക്തം. അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ അവസാനിക്കുന്നത്‌ , ഒരു പ്രിന്‍റിംഗ് മെഷീനിന്ന് മുന്പില്‍ ചില ‘കഥ’കള്‍ക്ക് വേണ്ടി, അടിയറവ് വെക്കുന്ന രാജ്യത്തിന്‍റെ മഹത്തായ പൈതൃകത്തിന്‍റെ ഭാവിയെ കുറിച്ചുള്ള ആകുലതയിലാണ് .

Read More >>