ബാര്‍ കോഴ: കെ. ബാബു രാജിവെച്ചു

കൊച്ചി: ബാര്‍ കോഴ കേസില്‍ ആരോപണവിധേയനായ എക്‌സൈസ് മന്ത്രി കെ. ബാബു രാജിവെച്ചു. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയതായി അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു....

ബാര്‍ കോഴ: കെ. ബാബു രാജിവെച്ചു

K-Babu_0

കൊച്ചി: ബാര്‍ കോഴ കേസില്‍ ആരോപണവിധേയനായ എക്‌സൈസ് മന്ത്രി കെ. ബാബു രാജിവെച്ചു. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയതായി അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. ബാബുവിനെതിരെ കോടതി അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിലാണ് രാജി.
എറണാകുളം ഗസ്റ്റ്ഹൗസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് രാജി പ്രഖ്യാപിച്ചത്.

അധികാരത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കില്ലെന്ന് നേരത്തേ പറഞ്ഞിരുന്നതാണെന്ന് രാജി പ്രഖ്യാപിച്ചു കൊണ്ട് ബാബു പറഞ്ഞു. കോടതി വിധി മാനിക്കുന്നു. തനിക്ക് പണം തന്നുവെന്നത് ബിജു രമേശിന്‍റെ ആരോപണം മാത്രമാണ്. ഒരു കേസിലും താന്‍ ഈ നിമഷം വരെ പ്രതിയല്ലെന്നും ബാബു മാധ്യമങ്ങളോട് പറഞ്ഞു.


വിജിലന്‍സ് കോടതിയാണ് ബാബുവിനെതിരെ എഫ്‌.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് ഉത്തരിവട്ടത്. കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം. അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ നേതാക്കളെ കണ്ട് ബാബു രാജി സന്നദ്ധത അറിയിച്ചിരുന്നു. ബാബു രാജി വെക്കുന്നതാണ് നല്ലതെന്ന നിലപാടാണ് ഭൂരിഭാഗം നേതാക്കള്‍ക്കുമുണ്ടായിരുന്നത്.

ബാബുവിനെതിരായ കോടതി പരാമര്‍ശം ഗൗരവമുള്ളതാണെന്നും രാജിവെക്കുന്നതാണ് നല്ലതെന്നുമായിരുന്നു സുധീരന്‍ പറഞ്ഞത്. ബാബുവിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.

Read More >>