കെ ബാബുവിന്റെ രാജിക്കത്ത് ഇന്ന് ഗവര്‍ണര്‍ക്ക്‌ കൈമാറും

തിരുവനന്തപുരം: മുന്‍ മന്ത്രി കെ.ബാബുവിന്‍റെ രാജിക്കത്ത്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് കേരള ഗവര്‍ണര്‍ പി.സദാശിവത്തിന് കൈമാറും. ഹൈക്കോടതിയില്‍...

കെ ബാബുവിന്റെ രാജിക്കത്ത് ഇന്ന് ഗവര്‍ണര്‍ക്ക്‌ കൈമാറും

k-babu

തിരുവനന്തപുരം: മുന്‍ മന്ത്രി കെ.ബാബുവിന്‍റെ രാജിക്കത്ത്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് കേരള ഗവര്‍ണര്‍ പി.സദാശിവത്തിന് കൈമാറും. ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ അനുകൂല നടപടി ഉണ്ടായാലും രാജിയില്‍ നിന്നും പിന്നോട്ടില്ലയെന്ന്‍ ബാബു വ്യക്തമാക്കി.

ഔദ്യോഗികവസതി ഒഴിയുവാൻ തയ്യാറെടുപ്പ് നടത്തിയ കെ.ബാബു എംഎല്‍എ ഹോസ്റ്റലില്‍ മുറിക്ക് വേണ്ടി അപേക്ഷ നല്‍കി കഴിഞ്ഞു.

അതിനിടയിൽ, കെ.ബാബുവിന്റെ  രാജിക്കത്ത് ഗവർണ്ണർക്ക് കൈമാറുവാൻ വന്ന കാലതാമസം വിമർശനങ്ങൾക്ക് ഇട നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രിക്ക് സോളാർ കമ്മീഷന് മുമ്പിൽ ഹാജരാകേണ്ടിയിരുന്നതിനാലാണ് രണ്ടു ദിവസം വൈകിയത് എന്നാണ് സർക്കാർ വിശദീകരണം.

Read More >>