തനിക്കെതിരെയുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ കോടിയേരിയും ശിവന്‍കുട്ടിയും: കെ. ബാബു

കൊച്ചി: സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേമം എം.എല്‍.എ. ശിവന്‍കുട്ടിക്കുമെതിരെ കെ. ബാബു.തനിക്കെതിരെയുള്ള ഗൂഢാലോചനയ്ക്ക് നേതൃത്വം...

തനിക്കെതിരെയുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ കോടിയേരിയും ശിവന്‍കുട്ടിയും: കെ. ബാബു

kodiyeri

കൊച്ചി: സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേമം എം.എല്‍.എ. ശിവന്‍കുട്ടിക്കുമെതിരെ കെ. ബാബു.

തനിക്കെതിരെയുള്ള ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയത്  സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ശിവന്‍ കുട്ടി എം.എല്‍.എ.യുമാണെന്ന് കെ. ബാബു ആരോപിച്ചു.

ശിവന്‍കുട്ടി എം.എല്‍.എ.യുടെ വീട്ടില്‍ വച്ചാണ് ഗൂഢാലോചന നടന്നതെന്നും ആ സമയം കോടിയേരിയും സ്ഥലത്തുണ്ടായിരുന്നുവെന്നും ബാബു ആരോപിക്കുന്നു. 2014 ഡിസംബര്‍ 15 ന് ഏഴ് മണിക്ക് ശിവന്‍ കുട്ടിയുടെ വീട്ടില്‍ വച്ചാണ് യോഗം നടന്നത്. സിപിഐ(എം) നേതൃത്വം ബാര്‍ ഉടമകളുമായി രഹസ്യ ധാരണ ഉണ്ടാക്കിയിട്ടുണ്ട്. മാന്യതയുടെ പേരിലാണ് ഇക്കാര്യം നേരത്തേ വെളിപ്പെടുത്താതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജി പ്രഖ്യാപനം മാധ്യമങ്ങളെ അറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.