കോടതി വിധികളെ മാധ്യമങ്ങൾ വിചാരണ ചെയ്യുന്നതിൽ തെറ്റില്ല; ജസ്റ്റിസ് കമാല്‍ പാഷ

കൊല്ലം: കോടതി വിധികളെ മാദ്ധ്യമങ്ങൾ വിചാരണ ചെയ്യുന്നതിൽ തെറ്റില്ലെന്ന് ഹൈക്കോടതി ജസ്​റ്റിസ് ബി. കെമാൽപാഷ പറഞ്ഞു.കേരള ലാ സ്​റ്റുഡന്റ്‌സ് അസോസിയേഷൻ...

കോടതി വിധികളെ മാധ്യമങ്ങൾ വിചാരണ ചെയ്യുന്നതിൽ തെറ്റില്ല; ജസ്റ്റിസ് കമാല്‍ പാഷ

image

കൊല്ലം: കോടതി വിധികളെ മാദ്ധ്യമങ്ങൾ വിചാരണ ചെയ്യുന്നതിൽ തെറ്റില്ലെന്ന് ഹൈക്കോടതി ജസ്​റ്റിസ് ബി. കെമാൽപാഷ പറഞ്ഞു.

കേരള ലാ സ്​റ്റുഡന്റ്‌സ് അസോസിയേഷൻ ഏർപ്പെടുത്തിയ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ പുരസ്കാര ചടങ്ങില്‍ പങ്കെടുത്ത് കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്.

കോടതി വിധികളെ ആരോഗ്യകരമായ രീതിയില്‍ മാധ്യമങ്ങള്‍ വിചാരണ ചെയ്യുന്നതില്‍ തെറ്റില്ലയെന്നും വിധികൾ നാടിനും ജനങ്ങൾക്കും വേണ്ടിയാണ് എന്നും പറഞ്ഞ അദ്ദേഹം . സാങ്കേതികത്വത്തിന്റെ മറവിൽ വിധി വരുമ്പോൾ അത് വിലയിരുത്തുന്നതില്‍ മാധ്യമങ്ങള്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട് എന്നും കൂട്ടി ചേര്‍ത്തു.


നിയമം അറിയാത്തവര്‍ വിധികളെ വിമര്‍ശിക്കുന്നത് ദോഷകരമാണ് എന്നും ഇത്തരക്കാർക്ക് വിധി വിശകലനം ചെയ്യാൻ മാദ്ധ്യമങ്ങൾ അവസരം നൽകരുത് എന്നും അദ്ദേഹം പറഞ്ഞു.

" വിധി പറയുന്ന ജഡ്ജി ഇന്നയാളുടെ ബന്ധുവാണ് എന്ന പറയുന്ന തരത്തിലുള്ള ചർച്ചകൾ ശരിയല്ല. ജനങ്ങൾക്ക് വിധി വിചാരണ ചെയ്യാൻ അധികാരമില്ലെന്ന് പറയുന്നത് വിവരക്കേടാണ്. നീതി നടത്തുന്നതിന്റെ ഏ​റ്റവും വലിയ ഘടകം അഭിഭാഷകരാണ്. നിയമം കൈകാര്യം ചെയ്യുമ്പോൾ ഒരുപാട് വ്യാഖ്യാനങ്ങൾ വരാം. പലപ്പോഴും നല്ല രീതിയിൽ കേസുകൾ നടത്തുന്നില്ല. അഭിഭാഷകർക്ക് നിർബന്ധമായും റിഫ്രഷ്‌മെന്റ് കോഴ്‌സ് വേണം" അദ്ദേഹം പറഞ്ഞു.

അന്വേഷണം നടക്കുന്ന കേസുകളിൽ കുറ്റം ആരോപിക്കപ്പെട്ടയാളോട്‌ അഭിപ്രായം ചോദിക്കേണ്ട കാര്യമില്ലെന്നും അങ്ങനെ ചോദിക്കണമെന്ന്‌ പറയുന്നത്‌ തെറ്റാണ്‌ എന്നും അദ്ദേഹം പറഞ്ഞു.