മകന്‍റെ രോഗാവസ്ഥയില്‍ ഒബാമ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു :ജോ ബൈടെന്‍

അമേരിക്കയുടെ വൈസ്പ്രസിഡന്റ്‌ ജോ ബൈടെന്‍ സി.എന്‍.എന്‍ ന്ന് നല്‍കിയ അഭിമുഖത്തില്‍  തന്‍റെ പ്രിയ സുഹൃത്തും, മേലധികാരിയുമായ അമേരിക്കന്‍പ്രസിഡന്റ്‌...

മകന്‍റെ രോഗാവസ്ഥയില്‍ ഒബാമ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു :ജോ ബൈടെന്‍

അമേരിക്കയുടെ വൈസ്പ്രസിഡന്റ്‌ ജോ ബൈടെന്‍ സി.എന്‍.എന്‍ ന്ന് നല്‍കിയ അഭിമുഖത്തില്‍  തന്‍റെ പ്രിയ സുഹൃത്തും, മേലധികാരിയുമായ അമേരിക്കന്‍പ്രസിഡന്റ്‌ ബറാക്ക് ഒബാമയുമായുള്ള ആത്മബന്ധത്തിന്‍റെ ഓര്‍മ്മ‍കള്‍ വികാരതീവ്രതയോടെ പങ്കുവെക്കുക ഉണ്ടായി . ജോ ബൈടെന്‍, തന്‍റെ മകന്‍റെ രോഗത്തില്‍ മാനസികമായും സാമ്പത്തികവുമായി കടുത്ത പ്രയാസം നേരിട്ട് കൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു ഈ കൂടി കാഴ്ച്ചയെ കുറിച്ചാണ് അദ്ദേഹം വാചാലന്‍ ആയത്.


അന്ന്, ഒരുമിച്ചു  ഭക്ഷണം കഴിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു :  "വില്‍മിംഗ്ടണ്ണില്‍ (ഡെലാവേര്‍) ഉള്ള വീട് ഞങ്ങള്‍ വില്‍ക്കുകയാണ്. ബ്യുവിന്‍റെ രോഗം മൂര്‍ച്ചിക്കുന്നു...ജില്ലിന്റെയും അഭിപ്രായം അത് തന്നെയാണ് .ജോ തുടര്‍ന്നു:   “ എന്‍റെ വാക്കുകള്‍ കേട്ട ഒബാമ അല്‍പ സമയം തീക്ഷ്ണമായ ചിന്തയിലാണ്ടു . എന്നിട്ട് എഴുന്നേറ്റു വന്നു എന്നോട് പറഞ്ഞു. "നിങ്ങള്‍ വീട് വിലക്കില്ലെന്ന് എന്നോട് സത്യം ചെയ്യണം. ഞാന്‍ സഹായിക്കാം,വേണ്ടിയതെല്ലാം നമുക്ക് ചെയ്യാം.
വൈകാരികമായി, ജോയുടെ വാക്കുകള്‍ മുറിഞ്ഞു".

ജോ ബൈടെന്‍ന,' ഡെലാവേറിന്‍റെ' അറ്റോര്‍ണി ജനറലായി തിരഞ്ഞെടുക്കപ്പെട്ട രണ്ടാമൂഴത്തിലാണ് ആദ്യ മകന്‍ ബ്യു ബൈടെന്‍ കാന്‍സര്‍ ബാധിതനാകുന്നത്. 2015 ജനുവരിയില്‍ പദവിയൊഴിഞ്ഞ ബ്യു, ജൂണ്‍ മാസത്തില്‍ മരണപ്പെട്ടു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് നേരിട്ടപ്പോളാണ് ജോ ബൈടെനും, ഭാര്യ ജില്ലും കൂടി വീട് വില്‍ക്കുന്നതിനെ കുറിച്ച് ആലോചിച്ചത് .എന്നാല്‍,ഒബാമ അതിന്നു അനുവദിച്ചില്ല . താന്‍, ഒബാമയുടെ സാമ്പത്തിക സഹായം സ്വീകരിച്ചോ എന്ന് അഭിമുഖത്തില്‍ പറയുന്നില്ലെങ്കിലും, ജോ ബൈടെന്‍ പ്രസിഡന്റ്‌  ഒബാമയുമായുള്ള മാനസിക അടുപ്പം വെളിപ്പെടുത്തുന്നു .

ബ്യുവിനെ സ്മരിച്ചു  ഒബാമ നടത്തിയ പ്രഭാഷണവും അന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നു.  പ്രസിഡന്റും , വൈസ് പ്രസിഡന്റും  പരിപാലിക്കുന്ന സൗഹൃദത്തിന്റെ തീവ്രത വെളിവാക്കുന്നതായിരുന്നു ഒബാമയുടെ അന്നത്തെ വാക്കുകള്‍ .
“ ശൂന്യത ...അത് വിവരിക്കുവാന്‍ ആകുന്നതല്ല ..പക്ഷെ, ബ്യുവിനെ ഞങ്ങളോര്‍ക്കുന്നത് ഒരു നഷ്ടമായിട്ടല്ല, പ്രചോദനമായിട്ടാണ്....” മേലധികാരിയെന്നതിലുപരിയായി ബന്ധങ്ങള്‍ വൈകാരികമാകുമ്പോള്‍  ജോ ബൈടെന്  ,ബറാക്ക് ഒബാമ ഒരു സുഹൃത്ത് മാത്രമല്ല ,കുടുംബം തന്നെയാണ്.

Read More >>