ചന്ദ്രബോസിന്റെ ഭാര്യക്ക് സർക്കാർ ജോലി

തൃശൂർ: തൃശൂര്‍ ശോഭ സിറ്റിയില്‍ വച്ച് വ്യവസായി മൊഹമ്മദ്‌ നിസാം കാറിടിച്ച് കൊലപ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിൻെറ ഭാര്യ ജമന്തിക്ക്  പൊതുമേ...

ചന്ദ്രബോസിന്റെ ഭാര്യക്ക് സർക്കാർ ജോലി

Untitled-1

തൃശൂർ: തൃശൂര്‍ ശോഭ സിറ്റിയില്‍ വച്ച് വ്യവസായി മൊഹമ്മദ്‌ നിസാം കാറിടിച്ച് കൊലപ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിൻെറ ഭാര്യ ജമന്തിക്ക്  പൊതുമേഖലാ സ്ഥാപനമായ ഒൗഷധിയിൽ എൽ.ഡി ടൈപ്പിസ്റ്റായി നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. ചന്ദ്രബോസ് മരണമടഞ്ഞയുടന്‍, അദ്ദേഹത്തിൻെറ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നൽകാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. തുടര്‍ന്ന്,  തൃശൂരിലെ ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തില്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി തന്നെ അറിയിക്കുകയും ചെയ്തിരുന്നു.

ചന്ദ്രബോസ് വധക്കേസില്‍ പ്രതി നിസാമിനെ ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ചു കോടതി വിധിയും ഇന്ന് വന്നു.

വിധിയില്‍ നിസാമിന്‍റെ കുടുംബവും സര്‍ക്കാരും അസംതൃപ്തി പ്രകടിപ്പിച്ചു. നിസാമിനു കൊലക്കയര്‍ തന്നെ ലഭിക്കണം എന്ന് ബോസിന്റെ കുടുംബം പറഞ്ഞപ്പോള്‍, ശിക്ഷ പോരെന്നും അപ്പീല്‍ പോകുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.

Read More >>