ജെല്ലിക്കെട്ട്‌: കേന്ദ്രാനുമതി സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി:തമിഴ്‌നാട്ടില്‍ പൊങ്കല്‍ ഉത്സവത്തോട്‌ അനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന ജെല്ലിക്കെട്ടിന് സുപ്രീം കോടതി ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ...

ജെല്ലിക്കെട്ട്‌: കേന്ദ്രാനുമതി സുപ്രീം കോടതി റദ്ദാക്കി

Madurai-alanganallur-jallikattu

ന്യൂഡല്‍ഹി:തമിഴ്‌നാട്ടില്‍ പൊങ്കല്‍ ഉത്സവത്തോട്‌ അനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന ജെല്ലിക്കെട്ടിന് സുപ്രീം കോടതി ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ മറികടന്നു  കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയ കാര്യത്തില്‍ സുപ്രീം കോടതിക്ക് അതൃപ്തി. ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അനുമതി കോടതി സ്റ്റേ ചെയ്തു. 21 ാം നൂറ്റാണ്ടിലും വിനോദത്തിനായി മൃഗങ്ങളെ പിഡിപ്പിക്കുന്നത്‌ അംഗീകരിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക്‌ നോട്ടീസ്‌ അയക്കുകയും ചെയ്തു.


തമിഴ്‌നാട്‌ സര്‍ക്കാരിന്റെയും വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും സമ്മര്‍ദത്തെ തുടര്‍ന്ന് വിനോദത്തിനായി ഉപയോഗിക്കാന്‍ പാടില്ലാത്ത മൃഗങ്ങളുടെ കൂട്ടത്തില്‍ നിന്ന്‌ കാളയെ ഒഴിവാക്കി  കേന്ദ്ര സര്‍ക്കാര്‍ ജെല്ലികെട്ടിനു അനുമതി നല്‍കിയിരുന്നു . എന്നാല്‍  ഈ നടപടിയെ ചോദ്യം ചെയ്‌ത്‌ മൃഗസംരക്ഷണ ബോര്‍ഡും ആറോളം സന്നദ്ധ സംഘടനകളും സുപ്രീം കോടതിയെ സമീപിചപ്പോള്‍  മനുഷ്യന്റെ വിനോദോപാധിയായി മൃഗങ്ങളെ ഉപയോഗിക്കുന്നത്‌ അംഗീകരിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി വീണ്ടും അനുമതി സ്റ്റേ ചെയ്യുകയായിരുന്നു.

നൂറ്‌ വര്‍ഷത്തോളം പഴക്കമുള്ള ജെല്ലിക്കെട്ട്‌ തമിഴ്‌നാടിന്റെ സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതുന്ന പരിപാടിയാണെന്നും ഇതിലൂടെ കാളകള്‍ ഉപദ്രവിക്കപ്പെടുന്നില്ലെന്നും കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകള്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

അതേസമയം ജെല്ലിക്കെട്ടിനുള്ള നിരോധനം തുടരാനുള്ള സുപ്രിംകോടതി വിധി മറികടക്കാൻ അവസാന ശ്രമവുമായി മുഖ്യമന്ത്രി ജയലളിത രംഗത്തെത്തി. ജെല്ലിക്കെട്ട്‌ തുടരാൻ ഓർഡിനൻസ്‌ ഇറക്കണമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോഡിയോട്‌ ജയലളിത ആവശ്യപ്പെട്ടു. ഡിസംബർ 22ന്‌ ഇതേ ആവശ്യമുന്നയിച്ച്‌ പ്രധാനമന്ത്രിക്ക്‌ കത്തയച്ചിരുന്നു. തമിഴ്‌നാട്ടിലെ ജനങ്ങൾക്ക്‌ വേണ്ടിയാണ്‌ സത്വര നടപടി ആവശ്യപ്പെടുന്നതെന്നും ജയലളിത കത്തിൽ പറയുന്നു.