വി.എം സുധീരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര തുടങ്ങി

കാസര്‍ഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാസര്‍കോട്ടുനിന്ന് തലസ്ഥാനത്തേക്കുള്ള രാഷ്ട്രീയ പ്രയാണങ്ങള്‍ക്ക് നാന്ദികുറിച്ച് കെ.പി.സി.സി...

വി.എം സുധീരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര തുടങ്ങി

new

കാസര്‍ഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാസര്‍കോട്ടുനിന്ന് തലസ്ഥാനത്തേക്കുള്ള രാഷ്ട്രീയ പ്രയാണങ്ങള്‍ക്ക് നാന്ദികുറിച്ച് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ നയിക്കുന്ന ജനരക്ഷാ യാത്രക്ക് ഇന്നലെ കാസര്‍ഗോഡ് തുടക്കമായി.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സുധീരന് പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, കെ.പി.സി.സി ഭാരവാഹികള്‍, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.


140 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന യാത്ര ഫെബ്രുവരി ഒമ്പതിന് തിരുവനന്തപുരത്ത് സമാപിക്കും. വര്‍ഗീയ ഫാസിസത്തിനും അസഹിഷ്ണുതയ്ക്കും കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കും എതിരെയും മതേതരത്വ സംരക്ഷണം, കേരളത്തിന്റെ സമഗ്ര പുരോഗതി, യുവശാക്തീകരണം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് സുധീരന്റെ യാത്ര.

ജനരക്ഷാ യാത്രക്ക് പിന്നാലെ, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ച് ജനുവരി 15നും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്ര 24നും കാസര്‍കോട് ഉപ്പളയില്‍നിന്ന് തുടങ്ങും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന ജാഥ 27ന് ആരംഭിക്കും. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍റെ നേതൃത്വത്തിലുള്ള ജാഥയും ജനുവരി 20ന് ആരംഭിക്കും.

Read More >>