സര്‍ക്കാരിന് എതിരെ ജേക്കബ് തോമസിന്റെ ഒളിയമ്പ്‌

തിരുവനന്തപുരം: സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ഒളിയമ്പുമായി ഡിജിപി ജേക്കബ് തോമാസ് വീണ്ടും രംഗത്ത്. സംസ്ഥാനം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ...

സര്‍ക്കാരിന് എതിരെ ജേക്കബ് തോമസിന്റെ ഒളിയമ്പ്‌

image

തിരുവനന്തപുരം: സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ഒളിയമ്പുമായി ഡിജിപി ജേക്കബ് തോമാസ് വീണ്ടും രംഗത്ത്. സംസ്ഥാനം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിഷയം അഴിമതിയാണ് എന്നും ഓഫീസില്‍ ക്യാമറ വച്ചത് കൊണ്ട് മാത്രം നാട്ടില്‍ സുതാര്യത വരില്ലയെന്നും മുഖ്യമന്ത്രിയെ ഉന്നം വച്ച് കൊണ്ട് ജേക്കബ് തോമസ്‌ പറഞ്ഞു.

അഴിമതി തടയാന്‍ മുക്കിലും മൂലയിലും ഫോണ്‍ നമ്പര്‍ നല്‍കിയത് കൊണ്ട് മാത്രം അഴിമതി തടയാന്‍ സാധിക്കുകയില്ലയെന്നും കേരളത്തില്‍ കര്‍മ നിരധരായ ഉദ്യോഗസ്ഥര്‍ 10% താഴെ മാത്രമാണ് എന്നും അദ്ദേഹം കൂട്ടി ചേര്‍ക്കുന്നു. കാര്യക്ഷമതയും സത്യസന്ധതയുമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇന്ന് കേരളത്തില്‍ വളരെ കുറവാണ് എന്നും അദ്ദേഹം പറഞ്ഞു.

Read More >>