ഗാസയുടെ കൃഷി ഭൂമികളില്‍ ഇസ്രായേലിന്റെ വിഷ പ്രയോഗം

ഗാസാ: അത്യുഗ്ര വിഷാംശം ഉള്ള കളനാശിനി പ്രയോഗവുമായി ഇസ്രായേലിന്റെ ചെറു വിമാനം ഗാസായുടെ ആകാശത്ത്. ജനുവരി ഏഴാം തീയതിയാണ് , പലസ്തീന്‍ അധീനതയിലുള്ള...

ഗാസയുടെ കൃഷി ഭൂമികളില്‍ ഇസ്രായേലിന്റെ വിഷ പ്രയോഗം

87f1b6238d6940e58c2aae4d83e162e5_18

ഗാസാ: അത്യുഗ്ര വിഷാംശം ഉള്ള കളനാശിനി പ്രയോഗവുമായി ഇസ്രായേലിന്റെ ചെറു വിമാനം ഗാസായുടെ ആകാശത്ത്. ജനുവരി ഏഴാം തീയതിയാണ് , പലസ്തീന്‍ അധീനതയിലുള്ള കാര്‍ഷിക മേഖലയോട് ചേര്‍ന്ന ഇസ്രായേലിന്‍റെ അതിര്‍ത്തി പ്രദേശമായ ബഫെര്‍ സോണില്‍ ഇസ്രയേല്‍ നാശം വിതക്കുന്നത്. താഴ്ന്നു പറന്ന വിമാനത്തില്‍ നിന്നും തളിച്ച ഈ കീടനാശിനി നശിപ്പിച്ചത് ഏകദേശം 162 ഹെക്ടര്‍ ഗാസയുടെ കാര്‍ഷിക സമ്പത്താണ്‌ എന്ന് കരുതപ്പെടുന്നു.
“കൂടിയ അളവിലുള്ള കീട നാശിനിയാണ് ഇവിടെ പ്രയോഗിച്ചിട്ടുള്ളത്‌. മണ്ണില്‍ പറ്റി ചേര്‍ന്നതിനാല്‍ തന്നെ, ജലത്തില്‍ കൂടിയും, വായുവില്‍ കൂടിയും വിഷാംശം അതി വേഗം പടര്‍ന്നിരിക്കുന്നു. ജനജീവിതത്തെ തന്നെ രൂക്ഷമായി ബാധിക്കുന്ന ഒരു വിപത്താണിത്.”,കൃഷി വകുപ്പിന്റെ കെമിക്കല്‍ ലാബോററ്ററി അസിസ്ടന്റ് മാനേജര്‍ അന്‍വര്‍ അബു പറഞ്ഞു.

ഗാസ മുനബിന്‍റെ 17 ശതമാനം വരുന്ന ഈ പ്രദേശം, ഇതിന്‍റെ മൂന്നാമത്തെ വലിയ കാര്‍ഷിക ഭൂപ്രദേശവുമാണ്. പ്രകൃതിയോട് പട പൊരുതി, കൃഷിയിറക്കിയ കര്‍ഷക്കാര്‍ക്ക് കനത്ത പ്രഹരമായി ഈ നടപടി. കൃഷി ആരംഭിക്കുന്ന സമയത്തും നീരൊരുക്ക് തടസപ്പെടുതിയും ഇസ്രയേല്‍ ഈ പ്രദേശത്തുള്ള കര്‍ഷകര്‍ക്ക് തടസ്സങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഓരോ കളനാശിനിയുടെയും പരിണിതഫലങ്ങള്‍ക്കുള്ള സമയം വ്യത്യസ്ഥമായിരിക്കെ,ഇനി അടുത്ത കുറച്ചുകാലം, ഇവിടെ വിളവ്‌ ലഭിക്കുമെന്നതിന്നു ഒരു ഉറപ്പുമില്ല

.
ബഫെര്‍ സോണില്‍ പ്രവേശിച്ച 16 പലസ്തീനുകാരെ ഇസ്രയേല്‍ കഴിഞ്ഞ നാളുകളില്‍ വധിച്ചിരുന്നു. കീടനാശിനി പ്രയോഗം സുരക്ഷ കാരണങ്ങള്‍ക്ക് വേണ്ടിയാണ് എന്ന് ഇസ്രയേല്‍ പ്രതികരിച്ചു. ബഫെര്‍ സോണില്‍ എന്ന വ്യാജേന ഇസ്രയേല്‍, തത്വത്തില്‍ നശിപ്പിക്കുവാന്‍ ശ്രമിക്കുന്നത് കാര്‍ഷിക വരുമാനത്തില്‍ കൂടിയുള്ള ഗാസയുടെ സാമ്പത്തിക അടിത്തറയാണെന്ന് വ്യക്തം

Story by