പാരിസ് ഭീകരാക്രമണം; നേതൃത്വം നല്‍കിയവരുടെ വീഡിയോ ഇസ്‍ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടു

ബെയ്റൂട്ട്: പാരിസില്‍ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയവരുടെ വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടു. 130 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്...

പാരിസ് ഭീകരാക്രമണം; നേതൃത്വം നല്‍കിയവരുടെ വീഡിയോ ഇസ്‍ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടു

is paris

ബെയ്റൂട്ട്: പാരിസില്‍ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയവരുടെ വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടു. 130 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നിലുള്ള ഒൻപത് ഭീകരരുടെ വീഡിയോയാണ് ഇസ്‍ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടത്. ഐഎസിന്‍റെ വെബ്സൈറ്റിലാണ് 'അവരെ എവിടെ കണ്ടാലും കൊല്ലുക' എന്ന തലക്കെട്ടോടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നാല് ബെൽജിയൻ പൗരൻമാർ മൂന്ന് ഫ്രഞ്ച് പൗരൻമാർ രണ്ട് ഇറാഖ് പൗരൻമാർ എന്നിവരാണ് ആക്രമണത്തിന് ഉത്തരവാദികളെന്ന് വീഡിയോ അവകാശപ്പെടുന്നു. ആക്രമണത്തിന് നേതൃത്വം നൽകിയ ഒൻപത് ഭീകരരേയും 'സിംഹങ്ങൾ' എന്നാണ് വീഡിയോയിൽ വിശേഷിപ്പിച്ചിരിക്കുന്നത്. പാരിസ് ആക്രമണത്തിന്‍റെ ചിത്രങ്ങളും സുരക്ഷാ ഒാപ്പറേഷന്‍റെ ചിത്രങ്ങളും വീഡിയോയിൽ കാണിക്കുന്നുണ്ട്.

യുഎസുമായി ചേർന്ന് ഐഎസിനെതിരെ പ്രവർത്തിക്കുന്ന ബ്രിട്ടൻ ഉൾപ്പെടെയുള്ള സഖ്യകക്ഷികളെ വീഡിയോയില്‍ ഭീഷണിപ്പെടുത്തുന്നുമുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറുണിന്‍റെ ചിത്രം കാണിച്ച ശേഷം തങ്ങളുടെ വിശ്വാസങ്ങൾക്കെതിരെ നിൽക്കുന്നവരെ ഞങ്ങളുടെ വാളുകൾ ലക്ഷ്യമിടുമെന്ന മുന്നറിയിപ്പും ഐഎസ് നൽകുന്നു.