ഇറാഖില്‍ ഐഎസ്സിന് 3500ഓളം അടിമകള്‍

ബാഗ്ദാദ്: ലോകത്തെ ഏറ്റവും ക്രൂരരായ ഭീരകരരായി മാറി കൊണ്ടിരിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിന് ഇറാഖില്‍ മാത്രം 3500ഓളം അടിമകള്‍ ഉണ്ട് എന്ന് ഐക്യരാഷ്ട്ര സഭ...

ഇറാഖില്‍ ഐഎസ്സിന് 3500ഓളം അടിമകള്‍2A1AF67600000578-3144213-Street_performers_entertaining_young_children_and_passersby_have-a-4_1435661039939

ബാഗ്ദാദ്: ലോകത്തെ ഏറ്റവും ക്രൂരരായ ഭീരകരരായി മാറി കൊണ്ടിരിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിന് ഇറാഖില്‍ മാത്രം 3500ഓളം അടിമകള്‍ ഉണ്ട് എന്ന് ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട്‌.  ജിഹാദി ഗ്രൂപ്പായ ഐഎസ് ക്രൂരവും പൈശാച്ചികവുമായിയാണ് ഈ അടിമകളെ വേട്ടയാടുന്നത് എന്നും റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു.

യുദ്ധ കുറ്റകൃത്യങ്ങള്‍ കൂടാതെ മാനവരാശിക്കെതിരെയുള്ള കുറ്റകൃത്യങ്ങളും നരഹത്യയും  ഐഎസ് നടത്തുന്നതായും 2014 മുതല്‍ 19000ത്തോളം സാധാരണ ജനങ്ങളെയാണ് ഇറാഖില്‍ അവര്‍കൊന്നൊടുക്കിയത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


സാധാരണ ജനങ്ങള്‍ തങ്ങളുടെ വാസ സ്ഥലം വിട്ടു പോകാന്‍ നിരബന്ധിതരായി എന്നും പോകാതവരെ കൊന്നും അടിമകള്‍ ആക്കിയും ഐഎസ് പീഡിപ്പിക്കുന്നു എന്നും ഇറാഖിലുള്ള ഐക്യരാഷ്ട്ര സഭയുടെ അസിസ്റ്റന്റ്‌സ് മിഷന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. അടിമകളാക്കി വെച്ചിരിക്കുന്നവരില്‍ ഭൂരിഭാഗവും ഇറാഖിലെ യെസീദി സമുദായത്തില്‍പെട്ട സ്ത്രീകളും കുട്ടികളുമാണ്. വെടിവെച്ചു കൊല്ലുകയും ശിരഛേദം ചെയ്യുകയും തീയിട്ടു കൊല്ലുന്നതുമടക്കം കഴിഞ്ഞ മെയ് മുതല്‍ ഒകേ്ടാബര്‍ 2015വരെ ഐഎസ് നടത്തിയ കുറ്റകൃത്യങ്ങള്‍ മനുഷ്യമനസാക്ഷിയെ ഞെട്ടിപിക്കുന്നതാണ്.

മുതിര്‍ന്നവരെ മാത്രമല്ല കൊച്ചു കുട്ടികളെയും ഐഎസ് ലക്ഷ്യം വയ്ക്കുന്നുണ്ട് എന്ന് റിപ്പോര്‍ട്ടില്‍ സൂച്ചിപിക്കുന്നു. മുതിര്‍ന്നവരെ കൂടാതെ കുട്ടികളെയും ഐഎസ് ലോകം കീഴടക്കാനും ഭീകരവാദം വളര്‍ത്താനും പടിപിക്കുകയും പരിശീലിപിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ജൂണ്‍ 21ന് 900ത്തോളം കുട്ടികളെ മൊസൂളില്‍ നിന്ന് തട്ടിക്കൊണ്ടുപോയി സൈനിക പരിശീലനത്തിന് ഐഎസ് ഉപയോഗിച്ചതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

ഐഎസ് നിയമം അനുസരിക്കാത്തവര്‍ കടുത്ത പീഡനങ്ങള്‍ക്ക് വിധേയരാകുന്നു. ഇവരെ  മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുകയും സ്ത്രീകള്‍ ആണെങ്കില്‍ അവരെ ബലാത്സംഗം ചെയ്യുകയുമാണ് പതിവ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More >>