സിറിയയില്‍ ‍വനിതാ മാധ്യമ പ്രവർത്തകയെ വധിച്ച് ഇസ്ലാമിക് സ്റ്റേറ്റ്

റാഖ: ഐ.എസ് നിയന്ത്രണത്തിലുള്ള സ്ഥലങ്ങളെക്കുറിച്ച് പുറംലോകത്തിന് അറിവ് നൽകി എന്ന കാരണത്താൽ സ്വതന്ത്രമാധ്യമ പ്രവർത്തകയായ റുഖിയ ഹസ്സനെ ഇസ്ലാമിക...

സിറിയയില്‍ ‍വനിതാ മാധ്യമ പ്രവർത്തകയെ വധിച്ച് ഇസ്ലാമിക് സ്റ്റേറ്റ്

image

റാഖ: ഐ.എസ് നിയന്ത്രണത്തിലുള്ള സ്ഥലങ്ങളെക്കുറിച്ച് പുറംലോകത്തിന് അറിവ് നൽകി എന്ന കാരണത്താൽ സ്വതന്ത്രമാധ്യമ പ്രവർത്തകയായ റുഖിയ ഹസ്സനെ ഇസ്ലാമിക സ്റ്റേറ്റ് ഭീകരർ വധിച്ചു.

റാഖയിൽ ഐ.എസ്സിനെതിരെ നടന്ന വ്യോമാക്രമത്തിന്റെ വിവരങ്ങൾ പുറംലോകം അറിഞ്ഞത് നിസാന്‍  ഇബ്രാഹിം എന്ന റുഖിയ ഹസ്സന്‍റെ ഫേസ്ബുക്ക് പേജ് വഴിയാണ്. കൊലപാതക വിവരം ജനുവരി രണ്ടിന് റുഖിയയുടെ വീട്ടുകാരെ അറിയിച്ചതും ഐ.എസ്.തന്നെയാണ്.

2015 ജൂലൈ 21  നാ ണ് റുഖിയയുടെ ഫേസ്ബുക്ക് പേജ് ഒടുവിലായി അപ്ഡേറ്റ് ചെയ്യപ്പെട്ടത്. " ഞാനിപ്പോൾ റാഖയിലാണ്. ഐ എസ് എന്നെ പിടികൂടുമെന്നും കൊലപ്പെടുത്തുമെന്നും ഉള്ള ഭീഷണിയുണ്ട്. ഞാൻ അതിൽ പേടിക്കുന്നില്ല. കാരണം അവരെ ഭയന്ന് കരഞ്ഞ് ജീവിക്കുന്നതിലും നല്ലത് അവർ എന്റെ തല കൊയ്യുന്നത് തന്നെയാണ്. എന്റെ ജീവിതത്തിന്റെ അന്തസ്സ് അതിലാണ്."

അഞ്ച് മാധ്യമ പ്രവർത്തകർ ഐ.എസ് നെ വിമർശിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ടെങ്കിലും, ഒരു വനിതാ മാധ്യമ പ്രവർത്തകയെ വധിക്കുന്നത് ഇത്  ആദ്യമായിട്ടാണ്.

Read More >>