ജിഹാദി ജോണ്‍ കൊല്ലപ്പെട്ടു; വാര്‍ത്ത ഐഎസ് സ്ഥിരീകരിച്ചു

ദുബായ് : ഐഎസ് പുറത്തു വിടുന്ന വീഡിയോകളിലൂടെ പ്രശസ്തനായ ജിഹാദി ജോണ്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത ഐഎസ് സ്ഥിരീകരിച്ചു.ഇന്നു പുലർച്ചെയാണ് ഐഎസ് ഇക്കാര്യം...

ജിഹാദി ജോണ്‍ കൊല്ലപ്പെട്ടു; വാര്‍ത്ത ഐഎസ് സ്ഥിരീകരിച്ചു

A-video-posted-on-youtube-reputedly-showing-the-beheading-of-American-journalist-James-Foley

ദുബായ് : ഐഎസ് പുറത്തു വിടുന്ന വീഡിയോകളിലൂടെ പ്രശസ്തനായ ജിഹാദി ജോണ്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത ഐഎസ് സ്ഥിരീകരിച്ചു.ഇന്നു പുലർച്ചെയാണ് ഐഎസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ മുഖ പത്രമായ ദാബിഖിന്റെ ഓണ്‍ലൈന്‍ എഡിഷനിലാണ് ജിഹാദി ജോണിന്റെ മരണം ഐഎസ് സ്ഥിരീകരിച്ചത്.

തങ്ങളുടെ ബന്ധികളെ കൊലപ്പെടുത്തി അത് വീഡിയോയില്‍ പകര്‍ത്തി ലോകത്തിനു മുന്നില്‍ എത്തിക്കുന്നതിലൂടെയാണ് ജിഹാദി ജോണ്‍ കുപ്രസിദ്ധിയാര്‍ജിച്ചത്. ഇയാളെ വടക്കൻ സിറിയയിലെ റഖയിൽ  നടത്തിയ വ്യോമാക്രമണത്തിൽ വധിച്ചുവെന്നു കഴിഞ്ഞ നവംബറിൽ യുഎസ് അവകാശപ്പെട്ടിരുന്നുവെങ്കിലും ഇതു വരെ വാര്‍ത്തയില്‍ സ്ഥിരീകരണം നല്‍കുവാന്‍ ഐഎസ് തയ്യാറായിരുന്നില്ല. ജിഹാജി ജോണ്‍ സഞ്ചരിച്ച കാറിനെ ലക്ഷ്യമാക്കി ആളില്ലാ വിമാനം ഉപയോഗിച്ചായിരുന്നു അമേരിക്കയുടെ ആക്രമണമെന്നും, ഇതില്‍ ജിഹാജി ജോണ്‍ തല്‍ക്ഷണം മരിച്ചെന്നും ഐഎസ് വ്യക്തമാക്കുന്നു.

ബ്രിട്ടീഷ് പൗരനായ മുഹമ്മദ് എംവാസിയാണ് ജിഹാദി ജോൺ എന്നറിയപ്പെട്ടിരുന്നത്. ഇയാളുടെ മരണശേഷം ‘ജിഹാദി ജോൺ’ എന്ന പേരിൽ മറ്റൊരാൾ കൊലപാതക വിഡിയോകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇയാൾ ഇന്ത്യൻ വംശജനായ സിദ്ധാർഥ് ധർ ആണെന്നു സംശയിക്കപ്പെടുന്നു.

Read More >>