ഐപിഎല്‍ താരലേലം; പ്രമുഖ താരങ്ങള്‍ ലേലത്തിന്

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ ടൂർണമെന്റിന്റെ വരും സീസണിന്റെ താരലേലത്തിനുള്ള പട്ടിക പൂര്‍ത്തിയായി. 101 കളിക്കാരെയാണ് വിവിധ...

ഐപിഎല്‍ താരലേലം; പ്രമുഖ താരങ്ങള്‍ ലേലത്തിന്

Watch-IPL-2016-Players-Auction-Live-Streaming-Online-Indian-Premier-League-IPL-9-Auction

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ ടൂർണമെന്റിന്റെ വരും സീസണിന്റെ താരലേലത്തിനുള്ള പട്ടിക പൂര്‍ത്തിയായി. 101 കളിക്കാരെയാണ് വിവിധ ടീമുകള്‍ നിലനിര്‍ത്തിയിരിക്കുന്നത്.

യുവരാജ് സിങ്‌, എയ്‌ഞ്ചലോ മാത്യൂസ്‌, ദിനേഷ്‌ കാർത്തിക്‌, ഡെയ്‌ൽ സ്‌റ്റെയിൻ, ഇഷാന്ത്‌ ശർമ, കെവിൻ പീറ്റേഴ്‌സൺ, ജോർജ്‌ ബെയ്‌ലി, വീരേന്ദർ സേവാഗ്‌ എന്നിവരെ ടീമുകള്‍ ഫെബ്രുവരിയില്‍ നടക്കുന്ന ലേലത്തിന് വിട്ടുകൊടുത്തു. എട്ടാമത്‌ സീസണിലെ ഏറ്റവും വിലപിടിച്ച താരമായിരുന്ന യുവിയെ ഒരു സീസണ്‍ മാത്രം കളിപ്പിച്ചു ഡല്‍ഹി ടീം ഒഴിവാക്കുകയായിരുന്നു.  യുവിക്ക്‌ 13 ഇന്നിങ്‌സുകളിലായി 20 ശരാശരിയിൽ 248 റണ്ണും ഏഴ്‌ വിക്കറ്റുമെടുക്കാനേ കഴിഞ്ഞുള്ളു. യുവിയെ അടുത്ത സീസണിലും കളിപ്പിക്കാൻ ബജറ്റ്‌ അനുവദിക്കില്ലെന്ന്‌ ഡെയർ ഡെവിൾസ്‌ സി.ഇ.ഒ. ഹേമന്ത്‌ ദുവ പറഞ്ഞു

ഫെബ്രുവരി ആറിന്‌ ബംഗളുരുവിലാണ്‌ താരലേലം. ആറ്‌ ഫ്രാഞ്ചൈസികൾ കൂടാതെ പുതുതായെത്തിയ പുനെയും രാജ്‌കോട്ടും താരലേലത്തിൽ പങ്കെടുക്കും. ഏപ്രിൽ ഒൻപത്‌ മുതൽ മേയ്‌ 23 വരെയാണ്‌ ഐ.പി.എൽ. ഒൻപതാമത്‌ സീസൺ.