ഐപിഎൽ വാതുവയ്പ്പ്; ചാന്ദിലയ്ക്ക് ആജീവനാന്ത വിലക്ക്

മുംബൈ: ഐപിഎൽ വാതുവയ്പ്പ് കേസിൽ  രാജസ്ഥാൻ റോയൽസ് താരമായ അജിത് ചാന്ദിലയ്ക്കും ഹികേൻഷായ്ക്കും വിലക്ക്. അജിത് ചാന്ദിലയ്ക്ക് ആജീവനാന്തവും ഹികേൻഷായ്ക്ക്...

ഐപിഎൽ വാതുവയ്പ്പ്; ചാന്ദിലയ്ക്ക് ആജീവനാന്ത വിലക്ക്

ajith-chandila

മുംബൈ: ഐപിഎൽ വാതുവയ്പ്പ് കേസിൽ  രാജസ്ഥാൻ റോയൽസ് താരമായ അജിത് ചാന്ദിലയ്ക്കും ഹികേൻഷായ്ക്കും വിലക്ക്. അജിത് ചാന്ദിലയ്ക്ക് ആജീവനാന്തവും ഹികേൻഷായ്ക്ക് അഞ്ചുവർഷവുമാണ് ബിസിസിഐ വിലക്ക് ഏർപ്പെടുത്തിയത്.

ബിസിസിഐ  പ്രസിഡന്‍റ് ശശാങ്ക് മനോഹർ അധ്യക്ഷനായ അച്ചടക്ക സമിതിയുടെതാണ് നടപടി.  ഡൽഹി പൊലീസ് ചോദിച്ച ചോദ്യങ്ങള്‍ തന്നെയാണ് അച്ചടക്ക സമിതിയും തന്നോട് ചോദിച്ചതെന്ന് അജിത് ചാന്ദില നേരത്തെ പറഞ്ഞിരുന്നു. 2013ലാണ് ഐപിഎൽ മത്സരങ്ങൾക്കിടെ മലയാളിതാരം ശ്രീശാന്തിനൊപ്പം രാജസ്ഥാൻ റോയൽസ് താരമായ അജിത് ചാന്ദിലയും അങ്കിത് ചവാനും അറസ്റ്റിലായത്.

ശ്രീശാന്തിനെ നേരത്തെ തന്നെ വിലക്കിയിരുന്നുവെങ്കിലും തെളിവെടുപ്പ് വൈകിയതിനാൽ അജിത് ചാന്ദിലയെ സസ്പെന്‍റും ചെയ്യുക മാത്രമായിരുന്നു. ഐപിഎൽ മത്സരത്തിനിടെ പ്രമുഖകളിക്കാരനെ ഒത്തുകളിക്ക് പ്രേരിപ്പിച്ചെന്ന പരാതിയിലാണ് ബിസിസിഐ അഞ്ചുവർഷത്തേയ്ക്ക് വിലക്ക് ഹികേൻ ഷായ്ക്ക് ഏർപ്പെടുത്തിയത്.

Read More >>