കുട്ടികളുടെ ഇന്റര്‍നെറ്റ്‌ ഉപയോഗം നിയന്ത്രിക്കണമെന്ന്‌ ഹൈക്കോടതി

കൊച്ചി: കുട്ടികളുടെ അമിതമായ ഇന്റര്‍നെറ്റ്‌ ഉപയോഗം അവരെ ഇന്റര്‍നെറ്റ്‌ അടിമകളാക്കുമെന്നും അത് കൊണ്ട് തന്നെ കുട്ടികളുടെ ഇന്റര്‍നെറ്റ്‌ ഉപയോഗത്തിനു രക...

കുട്ടികളുടെ ഇന്റര്‍നെറ്റ്‌ ഉപയോഗം നിയന്ത്രിക്കണമെന്ന്‌ ഹൈക്കോടതി

High-Court-of-Kerala

കൊച്ചി: കുട്ടികളുടെ അമിതമായ ഇന്റര്‍നെറ്റ്‌ ഉപയോഗം അവരെ ഇന്റര്‍നെറ്റ്‌ അടിമകളാക്കുമെന്നും അത് കൊണ്ട് തന്നെ കുട്ടികളുടെ ഇന്റര്‍നെറ്റ്‌ ഉപയോഗത്തിനു രക്ഷാകര്‍ത്താക്കള്‍ നിയന്ത്രണമേര്‍പ്പെടുത്തണമെന്ന്‌ കേരള ഹൈക്കോടതി. ജസ്‌റ്റിസ്‌ ബി. കെമാല്‍പാഷയാണ് ഇത്തരത്തില്‍ ഒരു നിരീക്ഷണം കഴിഞ്ഞ ദിവസം നടത്തിയത്.

കമ്പ്യൂട്ടറും ഇന്റര്‍നെറ്റ്‌ സംവിധാനങ്ങളും എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന തരത്തില്‍ ക്രമീകരിക്കണമെന്നും വീട്ടില്‍ എല്ലാവരുടെയും ശ്രദ്ധയെത്തുന്ന മുറിയിലാണ് കമ്പ്യൂട്ടര്‍ വെക്കേണ്ടതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.


കോന്നിയില്‍ നിന്ന് കാണാതായ മൂന്നു പെണ്‍കുട്ടികളുടെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കണമെന്ന് സിംഗിള്‍ബെഞ്ച് വാക്കാല്‍ അഭിപ്രായപ്പെട്ടത്.

കോന്നി സ്വദേശികളായ മൂന്നു വിദ്യാര്‍ഥിനികള്‍ തീവണ്ടിയില്‍നിന്നു ചാടി ആത്മഹത്യചെയ്‌ത കേസ്സില്‍ വിദ്യാര്‍ഥിനികള്‍ ഇന്റര്‍നെറ്റ്‌ അമിതമായി ഉപയോഗിച്ചിരുന്നതായി പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. വിദ്യാര്‍ഥിനികള്‍ സന്ദര്‍ശിച്ചിരുന്ന വെബ്‌സൈറ്റുകളുടെ വിശദാംശങ്ങളും സര്‍ക്കാരിനുവേണ്ടി ഹാജരായ ആറ്റോര്‍ണി പി.വിജയരാഘവന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

Read More >>