ഇന്നോവ ഇനി മുതല്‍ ഇന്നോവ ക്രിസ്റ്റ

പേരും രൂപവുമെല്ലാം മാറ്റി ടൊയോട്ടയുടെ ഇന്നോവ കാര്‍ വരുന്നു. ഈ വര്ഷം പുറത്തിറങ്ങുന്ന ഇന്നോവ കാറുകളുടെ പുതിയ മോഡലിന്‍റെ പേര് ഇന്നോവ ക്രിസ്റ്റ...

ഇന്നോവ ഇനി മുതല്‍ ഇന്നോവ ക്രിസ്റ്റ

New-Toyota-Innova-2016

പേരും രൂപവുമെല്ലാം മാറ്റി ടൊയോട്ടയുടെ ഇന്നോവ കാര്‍ വരുന്നു. ഈ വര്ഷം പുറത്തിറങ്ങുന്ന ഇന്നോവ കാറുകളുടെ പുതിയ മോഡലിന്‍റെ പേര് ഇന്നോവ ക്രിസ്റ്റ എന്നായിരിക്കും.

പഴയതിനേക്കാള്‍ 180 എം .എം നീളവും 60 എം.എം വീതിയും 45 എം.എം ഉയരവും കൂടിയ ക്രിസ്റ്റയ്ക്ക് പൂര്‍ണ്ണമായും പുതിയ ഫ്രണ്ട് ഗ്രില്‍ , സ്വെപറ്റ് ബാക്ക് ഹെഡ്‌ലാമ്പുകള്‍, എല്‍.ഇ.ഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പുത്തന്‍ ഫോഗ് ലാമ്പുകള്‍, മുഴച്ചുനില്‍ക്കുന്ന വീല്‍ ആര്‍ച്ചുകള്‍, പുത്തന്‍ റിയര്‍ ബമ്പര്‍, ടെയില്‍ ലാംബുകള്‍, എന്നിവയും ഉണ്ടാകും.

പുതിയ സ്റ്റീയറിങ് വീല്‍ , മര്‍ട്ടീമീഡിയാ സിസ്റ്റം ,മീറ്റര്‍ കണ്‍സോള്‍, പഴയ 2.5 ലിറ്റര്‍ എന്‍ജിന് പകരം പുതിയ 2.4 ലിറ്റര്‍ എന്‍ജിന്‍, 147 ബി.എച്ച്.പി കരുത്ത്,  360 എന്‍.എം ടോര്‍ക്കു എന്നിവയും പുതിയ മോഡലില്‍ ഉണ്ട്.