ഡിജിറ്റൽവൽകരണം സാധാരണക്കാരേക്കാൾ ഉപകാരം സമ്പന്നർക്കെന്ന് വേൾഡ് ബാങ്ക് റിപ്പോർട്ട്‌

ഡിജിറ്റൽ സാങ്കേതികവിദ്യ ലോകത്തുണ്ടാക്കിയ സാമ്പത്തിക വളർച്ചക്ക്  പ്രതീക്ഷിച്ച തോതിൽ തൊഴിലവസരങ്ങളും ,പോതുസേവനങ്ങളും നല്‍കാനായില്ല എന്ന് ലോകബാങ്കിന്റെ...

ഡിജിറ്റൽവൽകരണം സാധാരണക്കാരേക്കാൾ ഉപകാരം സമ്പന്നർക്കെന്ന് വേൾഡ് ബാങ്ക് റിപ്പോർട്ട്‌

Information Technology Report 2015

ഡിജിറ്റൽ സാങ്കേതികവിദ്യ ലോകത്തുണ്ടാക്കിയ സാമ്പത്തിക വളർച്ചക്ക്  പ്രതീക്ഷിച്ച തോതിൽ തൊഴിലവസരങ്ങളും ,പോതുസേവനങ്ങളും നല്‍കാനായില്ല എന്ന് ലോകബാങ്കിന്റെ വേൾഡ് ഡവലപ്മെന്റ് റിപ്പോട്ട്.  നൂതന സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം കാരണം  പുരോഗതി കൈവരിച്ചതിനു വിവിധ മേഖലകള്‍ ഉദാഹരണ സഹിതം റിപ്പോര്‍ട്ടില്‍ പാരാമാര്‍ശിക്കുന്നുണ്ട്  എങ്കിലും  അത് മറ്റു മേഖലകളില്‍  ഉണ്ടാക്കിയ  പ്രഭാവം പ്രതീക്ഷിച്ചതിലും കുറവാണ് എന്ന് റിപ്പോര്‍ട്ട്  കുറ്റപ്പെടുത്തുന്നു. ഉത്പാദന വളര്ച്ച കുറഞ്ഞു, അസമത്വം കൂടി, തൊഴിലിടങ്ങൾ കൂടുതൽ കേന്ദ്രീകൃതമായി എന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. ജനസംഖ്യയുടെ 60 ശതമാനം(ഇന്ത്യ ,ചൈന ) വിവര സാങ്കേതിക ലോകത്ത് മാറ്റിനിർത്തപ്പെട്ടിരിക്കുന്നു . നിർമാണ വ്യവസായ മേഖലകളിലും പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നു.ഇന്റർനെറ്റ്‌ ഉപഭോഗ്താക്കളുടെ എണ്ണം 2015 ൽ ഏകദേശം 32 ബില്ല്യൺ ആയി വര്‍ദ്ധിച്ചു.  അതിൽ സാമ്പത്തികമായി താഴെത്തട്ടിൽ ഉള്ളവര്‍ പ്രധാനമായും  ഇപ്പോഴും  മൊബൈൽ ഫോണിനെയാണ് ഇന്റര്‍നെറ്റ്‌  ഉപയോഗിക്കാന്‍ ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്റർനെറ്റ്‌ സൗകര്യങ്ങളും മറ്റും സാർവത്രികമാക്കുകയും ,ചിലവുകുറഞ്ഞ രീതിയിൽ ലഭ്യമാക്കുകയും ചെയ്യുക കൂടാതെ തൊഴിൽ വ്യവസായ മേഖലകളിൽ ആരോഗ്യകരമായ മത്സരങ്ങൾ വളർത്തുകയും , അവസരങ്ങൾ സൃഷ്ടിക്കുകയും വേണമെന്ന് റിപ്പോർട്ടിൽ പറയുന്നു

Read More >>