സൗന്ദര്യം തേടിവന്നില്ല; ചാത്തുവേട്ടന് ഇന്ദുലേഖ നഷ്ടപരിഹാരം നല്‍കി

മാനന്തവാടി: "തികച്ചും സൌമ്യമായ പരിചരണമേകു, നിങ്ങളുടെ ചര്‍മ്മത്തിന്..ഇനി സൗന്ദര്യം നിങ്ങളെ തേടി വരും" എന്ന പരസ്യം കാണിച്ചു തന്നെ ഇന്ദുലേഖ സോപ്പ്...

സൗന്ദര്യം തേടിവന്നില്ല; ചാത്തുവേട്ടന് ഇന്ദുലേഖ നഷ്ടപരിഹാരം നല്‍കി

indulekha

മാനന്തവാടി: "തികച്ചും സൌമ്യമായ പരിചരണമേകു, നിങ്ങളുടെ ചര്‍മ്മത്തിന്..ഇനി സൗന്ദര്യം നിങ്ങളെ തേടി വരും" എന്ന പരസ്യം കാണിച്ചു തന്നെ ഇന്ദുലേഖ സോപ്പ്  കമ്പനിക്കാര്‍  പറ്റിച്ചു എന്ന് ആരോപിച്ചു  പരാതി നല്‍കിയ മാനന്തവാടി സ്വദേശിക്ക് ഇന്ദുലേഖ കമ്പനി 30,000 രൂപ നഷ്ടപരിഹാരം നല്‍കി കേസ് അവസാനിപ്പിച്ചു.

ഇന്ദുലേഖ സോപ്പ് ഉപയോഗിച്ചാല്‍ സൗന്ദര്യം വരുമെന്ന നടന്‍ മമ്മൂട്ടിയുടെ വാഗ്ദാനത്തില്‍ വഞ്ചിക്കപ്പെട്ടെന്നാരോപിച്ചാണ് ജില്ലാ ഉപഭോക്തൃ കോടതിയില്‍ അമ്പുകുത്തി കൂപ്പില്‍ വീട്ടില്‍ കെ ചാത്തു പരാതി നല്‍കിയത്. താനും കുടുംബവും ഒരു വര്‍ഷമായി ഇന്ദുലേഖ സോപ്പാണ് ഉപയോഗിക്കുന്നത് എന്നും 

മമ്മൂട്ടിയുടെ പരസ്യവാചകം കേട്ടാണ് ഇതുപയോഗിക്കാന്‍ തുടങ്ങിയതെന്നും എന്നാല്‍, തങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നുമാണ് ചാത്തു  കഴിഞ്ഞ ആഗസ്ത് 24ന് പരാതി നല്‍കിയത്.

കേസില്‍ കോടതിയില്‍ എത്തി ദിവസങ്ങള്‍ക്ക് അകം തന്നെ എതിര്‍കക്ഷികളുടെ അഭിഭാഷകന്‍ ചാത്തുവിന്റെ അഭിഭാഷകനായ അബ്ദുല്‍ സലീമിനെ ഒത്തുതീര്‍പ്പിനു വേണ്ടി സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 30,000 രൂപ ചാത്തുവിന് നല്‍കാമെന്ന ധാരണയില്‍ കേസ് പിന്‍വലിപ്പിക്കുകയായിരുന്നു.

നിരവധി സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളില്‍ സിനിമാതാരങ്ങള്‍ അഭിനയിക്കുന്നുണ്ട്. കമ്പനിയുടെ പരസ്യവാചകങ്ങള്‍ പറയുന്ന ഇവര്‍ക്ക് ഉല്‍പ്പന്നങ്ങളുടെ നിലവാരത്തെക്കുറിച്ച് അറിവില്ല. പണം വാങ്ങി ജനങ്ങളെ കബളിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഇവര്‍ കൂട്ടുനില്‍ക്കുന്നതു തടയാനാണ് ഈ കേസ് ഫയല്‍ ചെയ്തതെന്നാണ് ചാത്തുവിന്റെ പക്ഷം.

Read More >>