കുവൈറ്റിൽ സ്വദേശീയവൽക്കരണം ഊർജ്ജിതപ്പെടുത്തുന്നു

വരുന്ന സാമ്പത്തിക വർഷത്തിന്റെ ആരംഭത്തിൽ തന്നെ നിലവിലുള്ള വിദേശീയരിൽ 30 ശതമാനമെങ്കിലും ഒഴിവാക്കി, പൊതുമേഖലാ ,സർക്കാർ സ്ഥാപനങ്ങളിൽ...

കുവൈറ്റിൽ സ്വദേശീയവൽക്കരണം ഊർജ്ജിതപ്പെടുത്തുന്നു

Kuwait-City

വരുന്ന സാമ്പത്തിക വർഷത്തിന്റെ ആരംഭത്തിൽ തന്നെ നിലവിലുള്ള വിദേശീയരിൽ 30 ശതമാനമെങ്കിലും ഒഴിവാക്കി, പൊതുമേഖലാ ,സർക്കാർ സ്ഥാപനങ്ങളിൽ സ്വദേശീയവൽക്കരണം ഊർജ്ജിതമാക്കുവാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നു. ഇതിനായി തൊഴിൽ മന്ത്രാലയം വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി.ഇത്തരത്തിൽ ഒഴിവാക്കപ്പെടുന്നവരുടെ പട്ടിക ദ്രുതഗതിയിൽ തൊഴിൽ മന്ത്രാലയത്തിന് നൽകാൻ തൊഴിൽമന്ത്രി ഹിന്ദ് അസ്സ് ഹബീബ് നിർദ്ദേശം നൽകി.ഈ പട്ടിക സിവിൽ സർവ്വീസ് കമ്മീഷനും കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.


നിലവിലെ വികസന പദ്ധതികൾ പൂർത്തീകരിക്കുമ്പോൾ ,രാജ്യത്ത് 22 ലക്ഷത്തോളം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും, ഇത് സ്വദേശികളുടെ തന്നെ തൊഴിലില്ലായ്മ പരിഹരിക്കപ്പെടുവാൻ പ്രയോജനപ്പെടുത്തണമെന്ന ലക്ഷ്യത്തിലാണ് സർക്കാർ .ഇതോടൊപ്പം തന്നെ രാജ്യത്തിന്റെ സാമ്പത്തിക അടിസ്ഥാനം മെച്ചപ്പെടുത്തുകയുമാകാം. 2020 ആകുമ്പോൾ സ്വദേശിവൽക്കരണം പൂർണ്ണമായും നടപ്പിലാക്കപ്പെടുമെന്നാണ് സർക്കാർ കരുതുന്നത്.
സർക്കാർ മേഖലയിൽ ,കാറ്റഗറി ഒന്നിലും രണ്ടിലും പൂർണ്ണമായും വിദേശീയരെ ഒഴിവാക്കുകയെന്നാണ് ഇപ്പോഴത്തെ തീരുമാനം.യോഗ്യരായ സ്വദേശീയരില്ലെങ്കിൽ മാത്രം കർശന നിയന്ത്രണങ്ങളോടെ ഈ കാറ്റഗറികളിലേക്ക് പരിഗണിച്ചാൽ മതിയെന്നാണ് തീരുമാനം.
കുവൈറ്റിന്റെ ഈ തീരുമാനങ്ങൾ ഭാരതീയരെ വളരെയധികം ബാധിക്കുമെന്നുറപ്പാണ്, പ്രത്യേകിച്ച് കേരളീയ പ്രവാസികളെ .

Read More >>