ലോകസമ്പന്നരുടെ പട്ടികയില്‍ വീണ്ടും ഇന്ത്യന്‍ സാന്നിധ്യം

മുംബൈ: ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ വീണ്ടും മൂന്ന് ഇന്ത്യക്കാര്‍ ഇടംപിടിച്ചിരിക്കുന്നു; മുകേഷ് അംബാനി, അസിം പ്രേംജി, ദിലീപ് സാംഘി എന്നിവരാണ്‌...

ലോകസമ്പന്നരുടെ പട്ടികയില്‍ വീണ്ടും ഇന്ത്യന്‍ സാന്നിധ്യം

richer

മുംബൈ: ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ വീണ്ടും മൂന്ന് ഇന്ത്യക്കാര്‍ ഇടംപിടിച്ചിരിക്കുന്നു; മുകേഷ് അംബാനി, അസിം പ്രേംജി, ദിലീപ് സാംഘി എന്നിവരാണ്‌ അവര്‍. ബിസിനസ് ഇന്‍സൈഡറിന്‍റെ സഹകരണത്തോടെ ‘വെല്‍ത്ത് എക്സ്’ തയ്യാറാക്കിയ പട്ടികയിലാണ് ഇവര്‍ ഇടംപിടിച്ചത്.

മൈക്രോസോഫ്റ്റ് ഉടമസ്ഥന്‍ ബില്‍ഗേറ്റ്സ് ആണ് പട്ടികയില്‍ ഒന്നാമന്‍. 87.4 ബില്യണ്‍ ഡോളറാണ് അദ്ധേത്തിന്‍റെ ആസ്തി. 24.8 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഇരുപത്തിയേഴാം സ്ഥാനത്താണ് മുകേഷ് അംബാനി ഉള്ളത്. 16.5 ബില്യണ്‍ ഡോളറുമായി അസിം പ്രേംജി നാല്‍പത്തിമൂന്നാം സ്ഥാനത്തും 16.4 ബില്യണ്‍ ഡോളറുമായി ദിലീപ് സാംഘി നാല്‍പത്തിനാലാം സ്ഥാനത്തുമുണ്ട്.


ഫേസ്ബുക്ക് സിഇഒ ആയ മാര്‍ക്ക്‌ സക്കര്‍ബര്‍ഗ് ആണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്‍. 42.8 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്‍റെ ആസ്തി. ‘ലി ഓറല്‍ ഹെയര്‍നസിന്‍റെ ഉടമ 93 കാരിയായ ലിലിയാനെ ബെറ്റന്‍കോര്‍ട്ട് ആണ് പട്ടികയില്‍ ഇടം പിടിച്ച ഏകവനിത. 29 ബില്യണ്‍ ഡോളറാണ് ഇവരുടെ ആസ്തി.

ബിസിനസുകാരനായ അമാന്ഷ്യോ ഒര്‍ട്ടേഗ ഗോണ 66.8 ഡോളറുമായി രണ്ടാം സ്ഥാനവും പ്രമുഖ നിക്ഷേപകന്‍ വാറന്‍ ബഫറ്റ് 60.7 ഡോളറുമായി മൂന്നാം സ്ഥാനവും കയ്യടക്കി. 50 പേരടങ്ങുന്ന പട്ടികയില്‍ 12 ബില്യണയര്‍മാരും ടെക്നോളജി വിഭാഗത്തില്‍ നിന്നുള്ളവരാണ്.

Read More >>