ഐഎസ്സില്‍ ചേരാന്‍ പോയ നാലംഗ ഇന്ത്യന്‍ സംഘം സിറിയയില്‍ പിടിയില്‍

ന്യൂഡൽഹി: തീവ്രവാദ സംഘടനയായ ഐസിസിൽ ചേരാൻ സിറിയയിലെത്തിയ നാലംഗ ഇന്ത്യന്‍ സംഘത്തെ സിറിയന്‍ സര്‍ക്കാര്‍ പിടികൂടി. ഐസിസിൽ ചേരാനെത്തിയ ഇവർ ജോർദ്ദാനിൽ...

ഐഎസ്സില്‍ ചേരാന്‍ പോയ നാലംഗ ഇന്ത്യന്‍ സംഘം സിറിയയില്‍ പിടിയില്‍

ISIS_TRAIL_OF_TERROR_16x9_992

ന്യൂഡൽഹി: തീവ്രവാദ സംഘടനയായ ഐസിസിൽ ചേരാൻ സിറിയയിലെത്തിയ നാലംഗ ഇന്ത്യന്‍ സംഘത്തെ സിറിയന്‍ സര്‍ക്കാര്‍ പിടികൂടി. ഐസിസിൽ ചേരാനെത്തിയ ഇവർ ജോർദ്ദാനിൽ നിന്നാണ് സിറിയയിൽ കടന്നതെന്നാണ് ഭരണകൂടത്തിന്റെ നിഗമനം

മൂന്ന് ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തിയ സിറിയൻ ഉപ പ്രധാനമന്ത്രി വാലിദ് അൽ മൗലമാണ് ഈ വിവരം മാദ്ധ്യമപ്രവർത്തകരെ അറിയിച്ചത്. സംഘത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട് എന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ സാധിക്കില്ലയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാഖിലെ മൊസ്യൂളില്‍ 39 ഇന്ത്യക്കാര്‍ ഇപ്പോഴും ഐസിസിന്റെ തടവിലുണ്ട്. 2014 ല്‍ ആയിരുന്നു ഇവരെ ഭീകരര്‍ പിടികൂടിയത്. ഇവരെ മോചിപ്പിയ്ക്കാന്‍ തങ്ങള്‍ക്ക് സാധിയ്ക്കില്ലെന്നാണ് സിറിയന്‍ ഉപ പ്രധാനമന്ത്രി പ്രതികരിച്ചത്.

Read More >>