ഒന്നില്‍ പിഴച്ചാല്‍ അഞ്ച്... ഒടുവില്‍ ഇന്ത്യ ജയിച്ചു

ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടന്ന അവസാന ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മിന്നുന്ന വിജയം.  ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നേടിയ 330 റണ്‍സ് ഇന്ത്യ രണ്ടു...

ഒന്നില്‍ പിഴച്ചാല്‍ അഞ്ച്... ഒടുവില്‍ ഇന്ത്യ ജയിച്ചു

Manish-Pandey-India-A-Sri-Lanka

ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടന്ന അവസാന ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മിന്നുന്ന വിജയം.  ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നേടിയ 330 റണ്‍സ് ഇന്ത്യ രണ്ടു പന്ത് ബാക്കി നില്‍ക്കെ മറി കടന്നു. രോഹിത് ശര്‍മ്മ (99) മനിഷ് പാണ്ടേ (102*) എന്നിവരുടെ മികച്ച ബാറ്റിംഗ് ആണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ശിഖര്‍ ധവാന്‍ (78) ധോണി (34) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. ആദ്യമായിട്ടാണ് ഒരു ടീം ഓസ്‌ട്രേലിയയ്ക്ക് എതിരെ ഓസ്ട്രേലിയയില്‍ വച്ച് 300ല്‍ അധികം റണ്‍സ് സ്കോര്‍ ചെയ്തു വിജയിക്കുന്നത്. മനീഷ് പാണ്ടേയാണ് മാന്‍ ഓഫ് ദി മാച്ച്. രോഹിത് ശര്‍മ്മ മാന്‍ ഓഫ് ദി സീരിയസുമായി.


ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 7 വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സ് നേടി. അവര്‍ക്ക് വേണ്ടി ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ സെഞ്ച്വറി നേടി. വാര്‍ണര്‍ 122 റണ്‍സും മാര്‍ഷ് 102 റണ്‍സും നേടി. ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച ബുമ്ര 2 വിക്കറ്റ് നേടി മികച്ച ബൌളിംഗ് പ്രകടനം കാഴ്ചവച്ചു.

പരമ്പരയില്‍ ഉടനീളം മികച്ച ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിര കാഴ്ചവച്ചത്. രോഹിത് ശര്‍മ്മ, കൊഹ്‌ലി, ധവാന്‍, മനീഷ് പാണ്ടേ എന്നിവര്‍ സെഞ്ച്വറി കണ്ടെത്തിയ പരമ്പര ബൌളര്‍മാരുടെ നിരാശാജനകമായ പ്രകടനം ഒന്ന് കൊണ്ട് മാത്രമാണ് തോറ്റത്.

ആദ്യ നാല് കളികളും ജയിച്ച് പരമ്പര 4- 0ത്തിന് വിജയിച്ച ഓസ്ട്രേലിയക്ക് മുന്നില്‍ നാണക്കേട് ഒഴിവാക്കുവാനുള്ള അവസാന അവസരം ഇന്ത്യ നല്ല രീതിയില്‍ തന്നെ ഉപയോഗിച്ചു.

ഇന്ത്യയും ഓസ്ട്രേലിയയുമായുള്ള ട്വന്റി 20 പരമ്പര ചൊവാഴ്ച ആരംഭിക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്.

Read More >>