ഇന്ന് ആദ്യ ട്വന്റി20; പ്രതീക്ഷയോടെ ഇന്ത്യ

ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ബാറ്സ്മാന്‍മാര്‍ നല്ലവണം പൊരുതിയിട്ടും പരമ്പര 4-1 തോറ്റത് ബൌളര്‍മാരുടെ പക്വതയില്ലാത്ത സമീപനം ഒന്ന് കൊണ്ട്...

ഇന്ന് ആദ്യ ട്വന്റി20; പ്രതീക്ഷയോടെ ഇന്ത്യ

12840Large-1222

ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ബാറ്സ്മാന്‍മാര്‍ നല്ലവണം പൊരുതിയിട്ടും പരമ്പര 4-1 തോറ്റത് ബൌളര്‍മാരുടെ പക്വതയില്ലാത്ത സമീപനം ഒന്ന് കൊണ്ട് മാത്രമായിരുന്നു. ഫീല്‍ഡിങ്ങിലെ പോരായ്മകളും ഇന്ത്യയുടെ പരാജയത്തിന് കാരണമായി. ഏകദിന പരമ്പര അടിയറവ് വച്ച് കീഴടങ്ങിയ ശേഷം ഇന്ത്യ ബാറ്സ്മാന്‍മാരുടെ പറുതീസയായ ട്വന്റി20 കളിക്കാന്‍ ഇറങ്ങുന്നു. പരമ്പരയില്‍ 3 ടി20 മത്സരങ്ങളാണ് ഉള്ളത്.

2011 ഏകദിന ലോകകപ്പ്‌ ഫൈനലിന് ശേഷം ആദ്യമായി ടീമിലേക്ക് തിരിച്ചു വരുന്ന ഇടം കയ്യന്‍ ഫാസ്റ്റ് ബൌളര്‍ ആശിഷ് നെഹ്റയും 2014 ടി20 ലോകകപ്പ്‌ ഫൈനലിന് ശേഷം തിരിച്ചെത്തുന്ന ആള്‍ റൌണ്ടര്‍ യുവരാജ് സിങ്ങുമാണ് ഇന്ത്യന്‍ പ്രതീക്ഷകളെ ചുമലില്‍ ഏറ്റുന്നത്. ഏകദിന ടീമില്‍ സ്ഥാനം നഷ്ടപെട്ട സുരേഷ് റൈനയും ട്വന്റി20 ടീമില്‍ തിരിച്ചു എത്തിയിട്ടുണ്ട്. ഇന്ത്യയുടെ വെറ്ററന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങും ട്വന്റി20 ടീമിലുണ്ട്.

മാര്‍ച്ചില്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ടീമിലേക്ക് ഇടം നേടാനുള്ള ആദ്യ അവസരമാണ് ഈ പരമ്പര എന്ന് ഇരു ടീമിന്റെയും നായകന്മാര്‍ വിലയിരുത്തുന്നു. ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞു ഒരു മണി മുതലാണ്‌ മത്സരം ആരംഭിക്കുന്നത്.

Read More >>