ഇന്ത്യ- പാകിസ്ഥാന്‍ രഹസ്യ ചര്‍ച്ച നടന്നേക്കും

ന്യൂഡൽഹി: പത്താന്‍ക്കോട്ട് നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടത്താന്‍ ധാരണയായിരുന്ന സമാധാന ചര്‍ച്ചകള്‍ മാറ്റി...

ഇന്ത്യ- പാകിസ്ഥാന്‍ രഹസ്യ ചര്‍ച്ച നടന്നേക്കും

new

ന്യൂഡൽഹി: പത്താന്‍ക്കോട്ട് നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടത്താന്‍ ധാരണയായിരുന്ന സമാധാന ചര്‍ച്ചകള്‍ മാറ്റി വച്ചേക്കും അല്ലെങ്കില്‍ റദ്ദാക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍ പ്രകാരം ഇന്ത്യ-പാക് സുരക്ഷാ ഉപദേഷ്ടാക്കൾ രഹസ്യ കൂടിക്കാഴ്ച നടത്താന്‍ തീരുമാനമായതായി സൂചന.

ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പാക് സുരക്ഷാ ഉപദേഷ്ടാവ് നാസർഖാൻ ജാൻജുവുമായി  അടുത്ത ദിവസങ്ങളിൽ ചര്‍ച്ചകള്‍ നടക്കുമെന്നാണ് സൂചന. മറ്റേതെങ്കിലും രാജ്യത്ത് വച്ചായിരിയ്ക്കും ചർച്ച എന്നും സൂചനയുണ്ട്.


വിദേശകാര്യ സെക്രട്ടറിതല ചർച്ചയിൽ മാറ്റമില്ലെന്ന് പാകിസ്ഥാൻ വ്യക്തമാക്കുന്നുണ്ടെങ്കിലും 15ന് ഇസ്ലാമബാദിൽ ചർച്ച നടക്കില്ലെന്ന് തന്നെയാണ് സൂചന. പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള നടപടികൾ അനുസരിച്ച് മാത്രമേ ചർച്ച സാദ്ധ്യമാകൂ എന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ.

പത്താന്‍കോട്ട് ആക്രമണം അന്വേഷിക്കാന്‍ രഹസ്യാന്വേഷണ വിഭാഗം, സൈനിക രഹസ്യാന്വേഷണ വിഭാഗം, ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി എന്നിവരടങ്ങുന്ന സംയുക്ത സംഘത്തിന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് രൂപം നല്‍കിയിരുന്നു.

തങ്ങൾ കൈമാറിയ ചില സുപ്രധാന വിവരങ്ങൾ പരിശോധിച്ചിട്ടില്ലെന്ന ചില പാക് അധികൃതരുടെ നിലപാട് ഇന്ത്യയ്ക്ക് കടുത്ത അതൃപ്‌തിയുണ്ടാക്കിയിട്ടുണ്ട്. ആറ് ഭീകരരുടേയും മൊബൈൽ നമ്പറുകൾ പാകിസ്ഥാനിൽ രജിസ്റ്റർ ചെയ്‌തതല്ലെന്നാണ് പാക് അധികൃതർ പറയുന്നത്.

Read More >>