റെക്കോര്‍ഡ്‌ സ്കോര്‍ നേടിയിട്ടും ഇന്ത്യ തോറ്റു

പെര്‍ത്ത്: ഓസ്ട്രേലിയക്ക് എതിരെ ഓസ്‌ട്രേലിയയില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്ക്കോര്‍ നേടിയിട്ടും ഇന്ത്യക്ക് ആദ്യ ഏകദിനം വിജയിക്കാന്‍ സാധിച്ചില്ല. ...

റെക്കോര്‍ഡ്‌ സ്കോര്‍ നേടിയിട്ടും ഇന്ത്യ തോറ്റു

india-and-australia-2016-series

പെര്‍ത്ത്: ഓസ്ട്രേലിയക്ക് എതിരെ ഓസ്‌ട്രേലിയയില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്ക്കോര്‍ നേടിയിട്ടും ഇന്ത്യക്ക് ആദ്യ ഏകദിനം വിജയിക്കാന്‍ സാധിച്ചില്ല.  ഓസീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ടീം ഇന്ത്യ കീഴടങ്ങിയത്.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയ നാല് പന്തുകള്‍ ബാക്കിനില്‍ക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഓസിസ് 1-0ന് മുന്നിലെത്തി.


ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ പുറത്താക്കാതെ നേടിയ 171 റണ്‍സിന്റെ മികവിലാണ് ഇന്ത്യ റെക്കോര്‍ഡ്‌ നേട്ടം കൈവരിച്ചത്‌. വിരാറ്റ് കോഹ്ലി 91 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രലിയയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും ജോര്‍ജ് ബെയ്‌ലിയും സെഞ്ച്വറി നേടിയപ്പോള്‍ അവര്‍ അനായാസം വിജയം കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. ക്യാപ്റ്റന്‍ സ്മിത്ത് 149ഉം ജോര്‍ജ് ബെയ്‌ലി 112ഉം റണ്‍സെടുത്തു. സ്മിത്താണ് മാന്‍ ഓഫ് ദി മാച്ച്.

ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റ മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇടംകയ്യന്‍ പേസര്‍ ബരീന്ദര്‍ സ്രന്‍ മിന്നുന്ന പ്രകടനം നടത്തി.ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത് എന്നിവരാണ് സ്രനിന്റെ ഇരകള്‍.

Read More >>