ഇത്തവണ 2 സെഞ്ച്വറി; പക്ഷെ കളി വീണ്ടും തോറ്റു

കാന്‍ബറ: ടീം ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി. ഇത്തവണ ജയിച്ചു എന്ന് ഉറപ്പിച്ച കളി അവിശ്വസിനയമായ രീതിയില്‍ ഓസ്ട്രേലിയക്ക് മുന്നില്‍ അടിയറവ് വച്ചാണ് ഇന്ത്യ...

ഇത്തവണ 2 സെഞ്ച്വറി; പക്ഷെ കളി വീണ്ടും തോറ്റു

20-1453288932-15-1423980028-kohli-dhawan

കാന്‍ബറ: ടീം ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി. ഇത്തവണ ജയിച്ചു എന്ന് ഉറപ്പിച്ച കളി അവിശ്വസിനയമായ രീതിയില്‍ ഓസ്ട്രേലിയക്ക് മുന്നില്‍ അടിയറവ് വച്ചാണ് ഇന്ത്യ തോല്‍വി ഏറ്റു വാങ്ങിയത്. അനായാസം ജയിച്ചു എന്ന് കരുതിയ സ്ഥിതിയില്‍ നിന്നാണ് ഇന്ത്യ ഇന്നിംഗ്‌സിന്റെ അവസാനം പടിക്കല്‍ കൊണ്ട് വന്ന് കലമുടച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ പടുത്തുയര്‍ത്തിയ 349 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് 1 വിക്കറ്റിന് 277 എന്ന നിലയില്‍ നിന്നും 323 റണ്‍സില്‍ ആള്‍ ഔട്ട്‌! ഓസ്ട്രേലിയക്ക്  25 റണ്‍സിന്റെ വിജയം. ഈ വിജയത്തോടെ ഓസ്ട്രേലിയ അഞ്ച് മത്സരങ്ങളുടെ പരമ്പര 4-0 ലീഡ് ചെയ്യുന്നു.


25 പന്തില്‍ 41 റണ്‍സുമായി രോഹിത് ശര്‍മ മിന്നുന്ന തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. പിന്നാലെ വിരാട് കോലിയും ശിഖര്‍ ധവാനും സെഞ്ചുറിയോടെ കളം നിറഞ്ഞു. കൂട്ടുകെട്ട് 200 റണ്‍സ് കടന്നതോടെ ഇന്ത്യ ജയം ഉറപ്പിച്ചു. എന്നാല്‍ മുപ്പത്തെട്ടാം ഓവറില്‍ ധവാന്‍ ഔട്ടായതോടെ കളി ഇന്ത്യയുടെ കൈയ്യില്‍നിന്നും പോയി.

നാലാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ ധോണി റണ്‍സൊന്നുമെടുക്കാതെ ഔട്ടായി. ഗുര്‍കീരത് മാന്‍ (5), രഹാനെ (2), ധവാന്‍ (9), ഭുവനേശ്വര്‍ കുമാര്‍ (2), ഉമേഷ് യാദവ് (2), ഇഷാന്ത് ശര്‍മ (0) എന്നിവരും പരാജയപ്പെട്ടു.

ആരോണ്‍ ഫിഞ്ചിന്റെ സെഞ്ചുറിയുടേയും വാര്‍ണറുടെയും സ്മിത്തിന്റെയും അര്‍ധസെഞ്ചുറികളുടെയും ബലത്തിലാണ് ഓസ്‌ട്രേലിയ 348 റണ്‍സ് നേടിയത്.

Read More >>