വീണ്ടും രോഹിതിന് സെഞ്ചുറി; ഇന്ത്യക്ക് തോല്‍വി

ബ്രിസ്‌ബെയ്ന്‍: തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും സെഞ്ചുറി നേടിയ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ 308...

വീണ്ടും രോഹിതിന് സെഞ്ചുറി; ഇന്ത്യക്ക് തോല്‍വിrohith-sharma

ബ്രിസ്‌ബെയ്ന്‍: തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും സെഞ്ചുറി നേടിയ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ 308 റണ്‍സ് അടിച്ചുകൂട്ടിയിട്ടും ഇത്തവണയും ബൌളര്‍ന്മാരുടെ നിരാശജനകമായ പ്രകടനതിലൂടെ ഇന്ത്യ തോല്‍വി ഏറ്റുവാങ്ങി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത്ത് ശര്‍മ്മയുടെ സെഞ്ചുറിയുടെയും (124) രഹാനയുടെയും (89) കോലിയുടെയും (59) അര്‍ദ്ധസെഞ്ചുറിയുടെയും കരുത്തില്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ഒരു ഓവര്‍ ബാക്കിനില്‍ക്കേ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 309 റണ്‍സെടുത്ത് വിജയം നേടി. പുറത്താകാതെ 76 റണ്‍സ് നേടിയ ജോര്‍ജ് ബെയ്‌ലിയുടെയും 71 റണ്‍സ് വീതം നേടിയ ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചിന്റെയും ഷോണ്‍ മാര്‍ഷിന്റെയും 46 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സ്മിത്തിന്റെയും കരുത്തിലാണ് ഓസീസ് ലക്ഷ്യം മറികടന്നത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 2-0ന് മുന്നിലെത്തി.

Read More >>