ഇത്തവണ സെഞ്ച്വറി അടിച്ചത് കോഹ്ലി; ഇന്ത്യ വീണ്ടും തോറ്റു

മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യയക്ക് തോല്‍വി. ആദ്യ രണ്ടു കളികളിലും ഓപ്പണര്‍ രോഹിത് ശര്‍മ്മ നേടിയ സെഞ്ച്വറികളുടെ...

ഇത്തവണ സെഞ്ച്വറി അടിച്ചത് കോഹ്ലി; ഇന്ത്യ വീണ്ടും തോറ്റു

14726

മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യയക്ക് തോല്‍വി. ആദ്യ രണ്ടു കളികളിലും ഓപ്പണര്‍ രോഹിത് ശര്‍മ്മ നേടിയ സെഞ്ച്വറികളുടെ മികവില്‍ 300ല്‍ അധികം റണ്‍സ് നേടിയ ശേഷമാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. ഇന്നലെ നടന്ന മൂന്നാം ഏകദിനത്തില്‍ രോഹിത് 6 റണ്‍സിന് പുറത്തായി എങ്കിലും മൂന്നാം നമ്പറില്‍ ഇറങ്ങിയ വിരാറ്റ് കോഹ്ലി സെഞ്ച്വറി നേടി ഇന്ത്യയ്ക്ക് 295 റണ്‍സ് എന്ന ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ച്‌. മറുപടി ബാറ്റിങ്ങില്‍ ഷോണ്‍ മാര്‍ഷ് (63) ഗ്ലാന്‍ മാക്സ്വെല്‍ (96) എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളുടെ ബലത്തില്‍ ഓസ്ട്രേലിയ 7 പന്തുകള്‍ ബാക്കി നില്‍ക്കെ മൂന്നു വിക്കറ്റിനു വിജയം കണ്ടു.  104 പന്തില്‍ 96 റണ്‍സ് നേടി ഓസിസിനെ വിജയത്തിലെത്തിച്ച ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് കളിയിലെ കേമന്‍.


സ്‌കോര്‍: ഇന്ത്യ-295/6 (50 ഓവര്‍)
ഓസ്‌ട്രോലിയ- 296/7 (48.5 ഓവര്‍)

കോഹ്‌ലി തന്റെ പത്താം സെഞ്ചുറിയായിരുന്നു മെല്‍ബണില്‍ കുറിച്ചത്. ശിഖര്‍ ധവാന്‍(68) കോഹ്‌ലിക്ക് മികച്ച പിന്തുണ നല്‍കി. ഇന്ത്യന്‍ സ്‌കോര്‍ 134ല്‍ നില്‍ക്കുമ്പോഴാണ് ധവാന്‍- കോഹ്‌ലി കൂട്ടുക്കെട്ട് പിരിയുന്നത്. ഹാസ്റ്റിംഗ്‌സിന്റെ പന്തില്‍ ബൗള്‍ഡായ ധവാന് ശേഷം എത്തിയ രഹാനെയും(50) മികച്ച പ്രകടനം പുറത്തെടുത്തു.

ഏകദിന ക്രിക്കറ്റില്‍ വേഗത്തില്‍ 7,000 ക്ലബ്ബില്‍ എത്തി റെക്കോര്‍ഡ്‌ സൃഷ്ടിച്ച കോഹ്‌ലി തന്റെ 161-ാം ഇന്നിംഗ്‌സിലാണ് 7,000 ക്ലബ്ബില്‍ എത്തിയത്. ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്യേഴ്‌സിന്റെ പേരിലായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്. 166 ഇന്നിംഗ്‌സില്‍നിന്നായിരുന്നു ഡിവില്യേഴ്‌സ് 7,000 കടന്നത്.

Read More >>