അണ്ടര്‍ 19 ലോകകപ്പ് ; ഇന്ത്യ ക്വാര്‍ട്ടറില്‍

മിര്‍പൂര്‍: ബംഗ്ലാദേശിനെ മിര്‍പൂറില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പ്‌ ക്രിക്കറ്റില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. തങ്ങളുടെ രണ്ടാമത്തെ...

അണ്ടര്‍ 19 ലോകകപ്പ് ; ഇന്ത്യ ക്വാര്‍ട്ടറില്‍

Untitled-1

മിര്‍പൂര്‍: ബംഗ്ലാദേശിനെ മിര്‍പൂറില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പ്‌ ക്രിക്കറ്റില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. തങ്ങളുടെ രണ്ടാമത്തെ മത്സരത്തില്‍ കരുത്തരായ ന്യൂസിലന്‍ഡിനെ 120 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റിന് 258 റണ്‍സ് എടുത്തു.  വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്ഡ് 31.3 ഓവറില്‍ 138 റണ്‍സിന് ആള്‍ ഔട്ടായി.  ആവേശ് ഖാന്‍ പത്തോവറില്‍ 32 റണ്‍സിന് 4 വിക്കറ്റ് വീഴ്ത്തി മാന്‍ ഓഫ് ദ മാച്ചായി. ഇന്ത്യക്ക് വേണ്ടി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സര്‍ഫ്രാസ് ഖാന്‍ ഉജ്ജ്വല പ്രകടനം കാഴ്ചവച്ചു. 80 പന്തില്‍ 87 ഫോറുകള്‍ സഹിതം 74 റണ്‍സാണ് സര്‍ഫ്രാസ് ഖാന്റെ സംഭാവന. കഴിഞ്ഞ കളിയിലും സര്‍ഫ്രാസ് ഖാന്‍ 74 റണ്‍സടിച്ച് ടോപ് സ്‌കോററായിരുന്നു.

Read More >>