ഇന്ന് ജീവന്മരണ പോരാട്ടം; ഇന്ത്യക്ക് ആദ്യ ബാറ്റിംഗ്

മെല്‍ബണ്‍: ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് മെല്‍ബണില്‍ നടക്കും. ഇന്ത്യന്‍ സമയം രാവിലെ 9 മണിക്കാണ് മത്സരം. ആദ്യ രണ്ടു...

ഇന്ന് ജീവന്മരണ പോരാട്ടം; ഇന്ത്യക്ക് ആദ്യ ബാറ്റിംഗ്

India-vs-Austarlia-2016-Five-Match-odi-series

മെല്‍ബണ്‍: ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് മെല്‍ബണില്‍ നടക്കും. ഇന്ത്യന്‍ സമയം രാവിലെ 9 മണിക്കാണ് മത്സരം. ആദ്യ രണ്ടു കളികളിലും ആദ്യം ബാറ്റ് ചെയ്തു 300ല്‍ അധികം റണ്‍സ് നേടിയ ശേഷം ഇന്ത്യ തോല്‍വി വഴങ്ങുകയായിരുന്നു. സ്പിന്നര്മാരുടെ മോശം പ്രകടനം ഇന്ത്യന്‍ ബൌളിങ്ങിനെ സാരമായി ബാധിക്കുന്നുണ്ട്.

ആദ്യ രണ്ടു മത്സരങ്ങിലും സെഞ്ച്വറി നേടിയ രോഹിത് ശര്‍മയില്‍ തന്നെയാണ് ഇന്നും ഇന്ത്യയുടെ പ്രതീക്ഷ. ഇന്ന് ടോസ്‌ നേടിയ ഓസ്ട്രേലിയ ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു കഴിഞ്ഞു. അതായത് ഒരിക്കല്‍ കൂടി രോഹിത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ഇന്ന് ഇന്ത്യക്ക് വേണ്ടി ഗുര്‍ക്കീത് സിംഗ് മാനും ഋഷി ധവാനും അരങ്ങേറ്റം കുറിക്കും. മനീഷ് പണ്ടേയ്ക്കും ഭുവനേശ്വര്‍ കുമാറിനും പകരമാണ് ഇവര്‍ ടീമില്‍ എത്തിയിരിക്കുന്നത്. ഫോം ഇല്ലാതെ കഷ്ടപ്പെടുന്ന ശിഖര്‍ ധവാന് ഈ പരമ്പര അവസാന അവസരമാണ്.

Read More >>