ഐഐഎഫ്എ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

ഹൈദരാബാദ്: തെന്നിന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും വലിയ പുരസ്കാര നിശയായ ഐഐഎഫ്എ (IIFA) ജനുവരി 24നു ഹൈദരാബാദ് ഗച്ചിബൌളി സ്റ്റേഡിയത്തില്‍ വച്ച് നടന്നു....

ഐഐഎഫ്എ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

IIFA-Awards-2016-Telugu-Nominees-Winners-List

ഹൈദരാബാദ്: തെന്നിന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും വലിയ പുരസ്കാര നിശയായ ഐഐഎഫ്എ (IIFA) ജനുവരി 24നു ഹൈദരാബാദ് ഗച്ചിബൌളി സ്റ്റേഡിയത്തില്‍ വച്ച് നടന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാല് ഭാഷകളിലെ മികച്ച ചിത്രങ്ങള്‍ക്ക് നല്‍കുന്ന പുരസ്കാരമാണിത്.

മലയാളത്തിലെയും തമിഴിലെയും മികച്ച സിനിമകള്‍ക്കുള്ള പുരസ്കാരങ്ങളാണ് ആദ്യദിനം പ്രഖ്യാപിച്ചത്. മലയാളസിനിമാ വിഭാഗത്തിലെ ഒട്ടുമിക്ക പുരസ്കാരങ്ങളും സമീപ കാലത്തെ ഏറ്റവും വലിയ ഹിറ്റുകളായ 'എന്ന് നിന്‍റെ മൊയ്തീന്‍' , 'പ്രേമം' എന്നീ ചിത്രങ്ങള്‍ സ്വന്തമാക്കി.


ആര്‍. എസ്. വിമല്‍ സംവിധാനം നിര്‍വ്വഹിച്ച 'എന്ന് നിന്‍റെ മൊയ്തീന്‍' ആണ് മലയാളത്തിലെ മികച്ച ചിത്രം.

ചിത്രത്തിലെ അഭിനയത്തിന് പ്രിഥ്വിരാജ് മികച്ച നടനും പാര്‍വതി മേനോന്‍ മികച്ച നടിയുമായി.

മികച്ച സഹനടിക്കുമുള്ള പുരസ്കാരം ഇതേ ചിത്രത്തിലെ കരുത്തുറ്റ പ്രകടനത്തിലൂടെ ലെന സ്വന്തമാക്കി.

ചിത്രത്തിലെ 'കാത്തിരുന്നു കാത്തിരുന്നു' എന്ന മനോഹരഗാനം ആലപിച്ച ശ്രേയ ഘോഷാലാണ് മികച്ച ഗായിക.

പ്രേമത്തിലെ പ്രകടനത്തിന് വിനയ് ഫോര്‍ട്ട്‌ മികച്ച ഹാസ്യ നടനുള്ള അവാര്‍ഡ് കരസ്ഥമാക്കി. ഇതേ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് രാജേഷ്‌ മുരുഗന്‍ മികച്ച സംഗീത സംവിധായകനും ശബരീഷ് വര്‍മ്മ മികച്ച ഗാനരചയിതാവുമായി. ചിത്രത്തിലെ 'മലരേ...' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച വിജയ്‌ യേശുദാസ് ആണ് മികച്ച ഗായകന്‍.

'നീന'യിലൂടെ ലാല്‍ ജോസ് മികച്ച സംവിധായകനായി. ജയസൂര്യയാണ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച പ്രതിനായക വേഷത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്. 'ഇയ്യോബിന്‍റെ പുസ്തകം' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്‌.