സിനിമാക്കാര്‍ക്കും രാഷ്ട്രീയത്തില്‍ ഇടപ്പെടാം: ആഷിക് അബു

സിനിമാക്കാര്‍ക്ക് രാഷ്ട്രീയം അയിത്തമെല്ലെന്ന നിലപാടുമായി പ്രശസ്ത മലയാള സിനിമ സംവിധായകനും നിര്‍മ്മാതാവുമായ ആഷിക് അബു രംഗത്ത്. ഡാഡി കൂള്‍ എന്ന...

സിനിമാക്കാര്‍ക്കും രാഷ്ട്രീയത്തില്‍ ഇടപ്പെടാം: ആഷിക് അബു

08TVF_AASHIQ_ABU_JP_687925g

സിനിമാക്കാര്‍ക്ക് രാഷ്ട്രീയം അയിത്തമെല്ലെന്ന നിലപാടുമായി പ്രശസ്ത മലയാള സിനിമ സംവിധായകനും നിര്‍മ്മാതാവുമായ ആഷിക് അബു രംഗത്ത്. ഡാഡി കൂള്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന ആഷിക് സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍, ഇടുക്കി ഗോള്‍ഡ്‌, റാണി പത്മിനി, 22 ഫീമെയില്‍ കോട്ടയം, തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്‍റേതായ ഒരു സ്ഥാനം നേടിയയാളാണ്.

സിനിമാക്കാര്‍ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് പൊതുവെ ഒരു ധാരണയുണ്ട് എന്നും എന്നാല്‍ അത് ശരിയല്ലെന്നുമാണ് ആഷിക് അബുവിന്റെ അഭിപ്രായം. സാമൂഹികവും സാംസാകാരികവും രാഷ്ട്രീയപരവുമായ കാര്യങ്ങളില്‍ സിനിമാക്കാര്‍ അഭിപ്രായം പറയുന്നതില്‍ എന്താണ് തെറ്റ് എന്ന് ചോദിക്കുന്ന അദ്ദേഹം തന്റെ വ്യക്തിപരമായ അഭിപ്രായം ഏത് സാഹചര്യത്തിലും വിഷയത്തിലും രേഖപ്പെടുത്തും എന്നും വ്യക്തമാക്കുന്നു.


താന്‍ ഒരു ഇടതുപക്ഷക്കാരനായതില്‍ അഭിമാനിക്കുന്നു എന്നും തന്റെ എല്ലാ സിനിമകള്‍ക്കും വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം പറയുന്നു. കൊടിവെച്ചാല്‍ മാത്രമേ രാഷ്ട്രീയ സിനിമയാകൂ എന്നത് തെറ്റായ ധാരണയാണെന്നും ആഷിക് കൂട്ടി ചേര്‍ത്തു.

പ്രസ്തസ്ഥ അഭിനേത്രി റീമ കല്ലിങ്കലിന്റെ ഭര്‍ത്താവ് കൂടിയാണ് ആഷിക് അബു.