രോഹിത് വെമുലയുടെ ആത്മഹത്യ: ഹൈദരാബാദ് യുണിവെഴ്സിറ്റിയിലെ ദളിത്‌ അദ്ധ്യാപകര്‍ രാജിക്ക് ഒരുങ്ങുന്നു

ഹൈദരാബാദ്:  കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ചു  യുണിവേഴ്സിറ്റിയുടെ ഭരണപരമായ ചുമതലകളില്‍ നിന്നും ദളിത്‌...

രോഹിത് വെമുലയുടെ ആത്മഹത്യ: ഹൈദരാബാദ് യുണിവെഴ്സിറ്റിയിലെ ദളിത്‌ അദ്ധ്യാപകര്‍ രാജിക്ക് ഒരുങ്ങുന്നു

rohi
ഹൈദരാബാദ്:  കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ചു  യുണിവേഴ്സിറ്റിയുടെ ഭരണപരമായ ചുമതലകളില്‍ നിന്നും ദളിത്‌ ന്യുനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട പത്തോളം അദ്ധ്യാപകര്‍  രാജിക്ക് ഒരുങ്ങുന്നു. രോഹിത് ഉള്‍പ്പടെയുള്ള   അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള അച്ചടക്ക നടപടി സ്വീകരിച്ച അദ്ധ്യാപക പാനലില്‍ ദളിത്‌ അദ്ധ്യാപകരും ഉണ്ടായിരുന്നു എന്ന മന്ത്രിയുടെ  പ്രത്സാവനയില്‍ പ്രതിഷേധിച്ചാണ് അദ്ധ്യാപകര്‍ ഭരണ ചുമതലകളില്‍ നിന്നും രാജിക്ക് ഒരുങ്ങുന്നത്.  ഹൈദരാബാദ് യുണിവേഴ്സിറ്റിയിലെ എസ്സി/എസ്ടി അദ്ധ്യാപക ഫോറമാണ് അദ്ധ്യാപകരുടെ രാജി തീരുമാനം അറിയിച്ചത് .


അച്ചടക്ക സമതി സവര്‍ണ്ണനായ ഒരു  അദ്ധ്യാപന്‍റെ നേതൃത്വത്തിലാണ് ചേര്‍ന്നത്‌. അതില്‍ ഒരു ദളിത്‌ അദ്ധ്യാപകന്‍ പോലും അംഗമായ്  ഉണ്ടായിരുന്നില്ല. സംഭവം വിവാദം ആയശേഷം മാത്രമാണ് അവസാന ഘട്ടത്തില്‍ ഒരു ദളിത്‌ അദ്ധ്യാപകനെ കമ്മിറ്റിയുടെ എക്സ്-ഓഫിഷ്യോ അംഗം ആയി സമതിയില്‍ ഉള്‍പ്പെടുത്തിയത് എന്നും ഫോറം കണ്‍വീനര്‍  സുധാകര്‍ ബാബു  പറഞ്ഞു

ശ്രിമതി ഇറാനിയുടെ പ്രസ്താവന രാജ്യത്തെ ആകമാനം തെറ്റിധരിപ്പിക്കുന്നതും അവാസ്തവവും ആണ് .വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭങ്ങളോട് പൂര്‍ണ്ണമായും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച അദ്ധ്യാപക  ഫോറം, രോഹിത് വിദ്യാര്‍ത്ഥിക ള്‍ക്കെതിരെയുള്ള  അച്ചടക്ക നടപടിയും അവര്‍ക്കെതിരെ പോലീസില്‍ കൊടുത്ത വ്യാജ പരാതിയും പിന്‍വലിക്കണമെന്നും  ആവശ്യപ്പെട്ടു.  ഇത് ആദ്യമായ് ആണ് അദ്ധ്യാപകര്‍ കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ചു പ്രമേയം പാസ്സാക്കുന്നത്‌

Read More >>