നമ്മുടെ തലച്ചോറിന് എത്രത്തോളം കാര്യങ്ങള്‍ ഓര്‍ത്തു വയ്ക്കാന്‍ സാധിക്കും?

 ലോകത്തെ മുഴുവന്‍ ബന്ധിപിക്കുന്ന കമ്പ്യൂട്ടര്‍  നെറ്റ് വര്‍ക്കില്‍  ഉള്‍ക്കൊള്ളുന്ന വിവരങ്ങളെക്കാള്‍ അറിവുകള്‍ നിങ്ങളുടെ തലച്ചോറിന് ശേഖരിച്ചു...

നമ്മുടെ തലച്ചോറിന് എത്രത്തോളം കാര്യങ്ങള്‍ ഓര്‍ത്തു വയ്ക്കാന്‍ സാധിക്കും?


 

brain

ലോകത്തെ മുഴുവന്‍ ബന്ധിപിക്കുന്ന കമ്പ്യൂട്ടര്‍  നെറ്റ് വര്‍ക്കില്‍  ഉള്‍ക്കൊള്ളുന്ന വിവരങ്ങളെക്കാള്‍ അറിവുകള്‍ നിങ്ങളുടെ തലച്ചോറിന് ശേഖരിച്ചു വയ്ക്കുവാനാകും എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ ആവുമോ?


എന്നാല്‍ വിശ്വസിച്ചോള്ളൂ, അതില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിയ്ക്കുവാന്‍ നമ്മുടെ തലച്ചോറിന് കഴിവുണ്ട് എന്നാണ് ശാസ്ത്രലോകത്തെ പുതിയ കണ്ടെത്തല്‍. തലച്ചോറിനെ സംബന്ധിയ്ക്കുന്ന ഓരോ പഠനങ്ങളും അത്ഭുതങ്ങളാണ്. നാം കരുതിയിരുന്നതിനെക്കാള്‍ ഇരട്ടി കഴിവുകള്‍ നമ്മുടെ തലച്ചോറിനുണ്ടെന്നാണ് പുതിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്.


“ഞങ്ങളുടെ ഏറ്റവും പുതിയ പരീക്ഷണഫലങ്ങള്‍ അനുസരിച്ച് നേരത്തേ കരുതിയിരുന്നതിനേക്കാള്‍ 10 മടങ്ങ്‌ അധികമാണ് നമ്മുടെ തലച്ചോറിന്‍റെ കപ്പാസിറ്റി. അതായത് ഒരു കമ്പ്യൂട്ടര്‍‍ നെറ്റ് വര്‍ക്കില്‍ ഉള്‍ക്കൊള്ളുന്ന വിവരങ്ങളെക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ നമ്മുടെ തലച്ചോറിന് ശേഘരിയ്ക്കുവാന്‍ കഴിയും,” യുഎസിലെ സാല്‍ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ സ്റ്റഡീസിലെ റ്റെറി സെജ്നോവിസ്കി പറയുന്നു. തലച്ചോറിന് എങ്ങനെ ഇത്രയും കാര്യങ്ങള്‍ ഒരേസമയം ചെയ്യാന്‍ കഴിയുന്നു, എങ്ങനെ ഇത്രയും ഊര്‍ജ്ജം ശേഖരിച്ചു വയ്ക്കാന്‍ കഴിയുന്നു, ഇത്രയും പ്രവര്‍ത്തനക്ഷമതയും കാര്യക്ഷമതയും ഉള്ള കമ്പ്യൂട്ടറുകള്‍ വരെ നിര്‍മ്മിക്കുവാന്‍ പ്രാപ്തിയുള്ളവരാക്കി നമ്മളെ മാറ്റാന്‍ കഴിയുന്നു. ഇതൊക്കെ ഇന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്. തലച്ചോറില്‍ നടക്കുന്ന രാസ-വൈദ്യുത പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് മനുഷ്യന് ചിന്തിയ്ക്കുവാനും ഓര്‍മ്മിയ്ക്കുവാനും കഴിയുന്നത്‌. തലച്ചോറിലെ ന്യൂറോണിന്‍റെ ശാഖകള്‍ ചില പ്രത്യേക ഇടവേളകളില്‍ വച്ച് കൂട്ടിമുട്ടുമ്പോഴാണ് മനുഷ്യശരീരത്തിലെ നിര്‍ണായകമായ ഈ പ്രവര്‍ത്തനം നടക്കുന്നത്. ഇതിനെ സിനപ്സെസ് എന്നാണ് പറയുന്നത്.


“തലച്ചോറിലുള്ള ടെന്‍ട്രയിറ്റ്, അക്സണ്‍, ഗ്ലായല്‍ പ്രോസസ്സ്, ഒരു ബ്ലഡ്‌സെല്ലി നോളം വലുപ്പത്തില്‍ ഹിപ്പോകാമ്പസില്‍ നിന്നും എടുത്ത സിനപ്സ് എന്നിവ പരിശോധിച്ചപ്പോള്‍ തന്നെ ഞങ്ങള്‍ അദ്ഭുതപ്പെട്ടുപോയി. അത്രയ്ക്ക് വ്യത്യസ്തവും സങ്കീര്‍ണ്ണവുമായിരുന്നു അതിന്റെ ഘടന,” യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിലെ ക്രിസ്റ്റണ്‍ ഹാരിസ് പറഞ്ഞു. സിനപ്സിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോഴും സങ്കീര്‍ണമായി തുടരുകയാണ്. സിനപ്സസിന് ഏല്‍ക്കുന്ന ചെറിയ ആഘാതം തലച്ചോര്‍ സംബന്ധമായ വലിയ പ്രശ്നങ്ങള്‍ മനുഷ്യശരീരത്തില്‍ ഉണ്ടാക്കുവാന്‍ കഴിയും. ന്യൂറോട്രാന്‍സ്മിട്ടറുകളിലെ വലിയ രക്തക്കുഴലുകളോടുകൂടിയ വിസ്തൃതി കൂടിയ സിനപ്സിസിനു ചെറിയ സിനോപ്സിസുകളെക്കാള്‍ കൂടിയ തോതില്‍ ചുറ്റുമുള്ള ന്യൂറോണ്‍സിനെ സ്വാധീനിക്കുവാനുള്ള കരുത്തുണ്ട്. റാറ്റ് ഹിപ്പോകാമ്പസ് ടിഷ്യു ആണ് തലച്ചോറിന്‍റെ മെമ്മറി സെന്റര്‍.


റാറ്റ് ഹിപ്പോകാമ്പസ് ടിഷ്യുവിന്‍റെ ഒരു 3D രൂപം പരിശോധിയ്ക്കുന്നതിനിടയിലാണ് മറ്റൊരു അദ്ഭുതം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒരു ന്യൂറോണിലുള്ളിലെ അക്സന്‍ രണ്ട് സിനപ്സെസ് ഉണ്ടാക്കി രണ്ടാമത്തെ ന്യൂറോണിലെ ഒരു ടെന്‍ട്രൈറ്റുമായി ബന്ധപ്പെടുന്നു. ശാസ്ത്രജ്ഞര്‍ അഡ്വാന്‍സ്ഡ് മൈക്രോസ്കോപ്പിയും കംപ്യൂട്ടേഷണല്‍ അല്‍ഗോരിതവും ഉപയോഗിച്ച് റാറ്റ് ബ്രയിന്സിന്റെ ഘടനയും, കണക്ടിവിറ്റിയും ഒരു നാനോമോളിക്യുലാര്‍ ലെവലില്‍ ഉണ്ടാക്കിയെടുത്തു. ഒറിജിനല്‍ റാറ്റ് ബ്രയിന്സിന്റെ വലുപ്പത്തില്‍ നിന്നും ഏതാണ്ട് 8% വ്യത്യാസം മാത്രമേ അതിനുണ്ടായിരുന്നുള്ളു.


അതിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചപ്പോള്‍ അവര്‍ക്ക് മനസ്സിലായത് ഈ 8% വ്യത്യാസം പോലും തലച്ചോറിന്‍റെ വിവരശേഖരണത്തെ വലിയ അളവില്‍ സ്വാധീനിക്കുന്നുണ്ടെന്നാണ്. തലച്ചോറിലെ സിനോപ്സസിന്റെ വലുപ്പത്തിലുള്ള വ്യത്യാസത്തിന്‍റെ അടിസ്ഥാനത്തിലാണ് ന്യൂറോണിന്‍റെ വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കാനുള്ള കഴിവില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നത്. 8%ല്‍ ഉണ്ടായ ഈ വ്യത്യാസത്തിന്‍റെ അടിസ്ഥാനത്തിലാണ് ഒരു സിനപ്ടിക് കണക്ഷനില്‍ എത്രത്തോളം കാര്യങ്ങള്‍ ശേഖരിച്ചു വയ്ക്കുവാന്‍ കഴിയും എന്ന പഠനം ശാസ്ത്രജ്ഞന്മാര്‍ നടത്തിയത്. തലച്ചോറിന്‍റെ അദ്ഭുതാവഹമായ കഴിവുകളുടെ ഉറവിടത്തിലേക്ക് വെളിച്ചം വീശുകയാണ് ഈ പുതിയ പഠനങ്ങള്‍.