എച്ച്എംടി വാച്ച് ഫാക്റ്ററി വീണ്ടും തുറന്നു

ആധുനിക ഇന്ത്യയെ വാര്‍ത്തെടുക്കുന്നതിന്‍റെ ഭാഗമായി 1961 -ല്‍ പൊതുമേഖലയില്‍ ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സിന്‍റെ സബ്സിഡയറിയായി വാച്ച് നിര്‍മാണം ആരംഭിച്ച...

എച്ച്എംടി വാച്ച് ഫാക്റ്ററി വീണ്ടും തുറന്നു

hmt

ആധുനിക ഇന്ത്യയെ വാര്‍ത്തെടുക്കുന്നതിന്‍റെ ഭാഗമായി 1961 -ല്‍ പൊതുമേഖലയില്‍ ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സിന്‍റെ സബ്സിഡയറിയായി വാച്ച് നിര്‍മാണം ആരംഭിച്ച എച്ച്എംടി ഒരു കാലത്ത് ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമായിരുന്നു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഫാക്ടറി വീണ്ടും തുറന്നു പ്രവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ്.

കഴിഞ്ഞ രണ്ടുവര്‍ഷമായി പൂട്ടികിടക്കുകയായിരുന്ന റാണിബാഗിലുള്ള  എച്ച്എംടി വാച്ച് ഫാക്റ്ററി ബംഗളൂരുവില്‍ നിന്ന് ലഭിച്ച 5,500 വാച്ചുകളുടെ നിര്‍മാണത്തിനാണു വേണ്ടിയാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്.  നിര്‍മാണപ്രവര്‍ത്തനത്തിനായി ഫാക്റ്ററിയുടെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു.


1.5 കോടി രൂപയുടെ ഓര്‍ഡറാണു ഇതിലൂടെ കമ്പനിക്കു ലഭിച്ചിരിക്കുന്നത്. വരുന്ന മാര്‍ച്ചില്‍ വാച്ചുകളുടെ നിര്‍മാണം പൂര്‍ത്തികരിക്കാനാകുമെന്നാണു പ്രതീക്ഷയെന്നു കമ്പനി അധികൃതര്‍ അറിയിച്ചു.

കോടിക്കണക്കിനു രൂപയുടെ നഷ്ടം സംഭവിച്ചതോടെയാണ് കമ്പനിയുടെ 53 വര്‍ഷത്തെ നിര്‍മാണപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. 1999 -ല്‍ കമ്പനി പുനര്‍ ജീവിപ്പിച്ചെങ്കിലും ലാഭം നേടുന്നതില്‍ കമ്പനി പരാജയപ്പെടുകയായിരുന്നു.

Story by
Read More >>