ചരിത്രത്തിലാദ്യമായി തായ് വാനില്‍ ഒരു വനിത പ്രസിഡന്‍റ്

തായ്പേയ്: ചരിത്രത്തിലാദ്യമായി തായ് വാനില്‍ ഒരു വനിത പ്രസിഡന്‍റ് പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ശക്തമായ ഭരണവിരുദ്ധവികാരം നിലനിന്നിരുന്ന...

ചരിത്രത്തിലാദ്യമായി തായ് വാനില്‍ ഒരു വനിത പ്രസിഡന്‍റ്

taiwan11

തായ്പേയ്: ചരിത്രത്തിലാദ്യമായി തായ് വാനില്‍ ഒരു വനിത പ്രസിഡന്‍റ് പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ശക്തമായ ഭരണവിരുദ്ധവികാരം നിലനിന്നിരുന്ന തെരഞ്ഞെടുപ്പില്‍ ചൈനയില്‍ നിന്ന് വേര്‍പെട്ട് സ്വയംഭരണം വേണമെന്ന നിലപാട് സ്വീകരിച്ചിരുന്ന ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാര്‍ട്ടി (ഡി.പി.പി)നേതാവ് സായ് ഇങ് വെന്‍ ആണ് വിജയിച്ചത്. എതിരാളി കുമിങ്താങ് പാര്‍ട്ടി സ്ഥാനാര്‍ഥി എറിക് ചു പരാജയം സമ്മതിച്ചു. സായ് ഇങ് വെന്‍ 58.1 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ എതിരാളിക്ക് 32.5 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

അതേസമയം, രാജ്യത്തിന്‍െറ അഭിവൃദ്ധിക്കായി ചൈനയുമായി നിലവിലുള്ള ബന്ധം തുടരുമെന്ന് സായ് ഇങ് വെന്‍ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രഖ്യാപിച്ചു.  തായ് വാനില്‍ പുതുയുഗം കുറിക്കാന്‍ മറ്റുപാര്‍ട്ടികള്‍ സഹകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ പ്രഫസറായിരുന്നു 59കാരിയായ ഇങ്വെന്‍. 2008ലാണ് ഇവര്‍ ഡി.പി.പി ചെയര്‍പേഴ്സനായി തെരഞ്ഞെടുക്കപ്പെട്ടത്.