തായ്‌വാനില്‍ ഹൈഹീല്‍ഡ് ഷൂ ചര്‍ച്ച്

തായ്‌വാനിലെ സ്ത്രീകള്‍ക്ക് ഇനി ഭക്തി കൂടും. ശാസ്ത്രത്തിന്‍റെ സത്യങ്ങളില്‍ വിശ്വസിച്ചു, പള്ളികള്‍ ഒഴിവാക്കുന്ന പെണ്‍വര്‍ഗ്ഗത്തെ ആകര്‍ഷിക്കുവാന്‍...

തായ്‌വാനില്‍ ഹൈഹീല്‍ഡ് ഷൂ ചര്‍ച്ച്

image (2)

തായ്‌വാനിലെ സ്ത്രീകള്‍ക്ക് ഇനി ഭക്തി കൂടും. ശാസ്ത്രത്തിന്‍റെ സത്യങ്ങളില്‍ വിശ്വസിച്ചു, പള്ളികള്‍ ഒഴിവാക്കുന്ന പെണ്‍വര്‍ഗ്ഗത്തെ ആകര്‍ഷിക്കുവാന്‍ വേണ്ടി, നവീനമായ രൂപത്തില്‍ നിര്‍മ്മിച്ച ദേവാലയം പണി പൂര്‍ത്തികരിച്ചു.

സ്ത്രീകളെ ആകര്‍ഷിക്കുന്നതിന് വേണ്ടി ഹൈ ഹീല്‍ഡ് ഷൂവിന്റെ ആകൃതിയിലാണ് ബില്‍ഡേഴ്‌സ് പള്ളി നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടുമാസങ്ങള്‍ക്ക് മുമ്പ് നിര്‍മാണം പൂര്‍ത്തിയായ പള്ളിക്ക് 55 അടിയോളം ഉയരമുണ്ട്. ചില്ലുപാളികള്‍ കൊണ്ടാണ് ഹൈഹീല്‍ഡ് ഷൂ ചര്‍ച്ച് നിര്‍മിച്ചിരിക്കുന്നത്. ഇതിനായി 320 കഷണം ഗ്ലാസുകള്‍ വേണ്ടി വന്നു. പുറംകാഴ്ചക്കുള്ള മനോഹാരിത പോലെ പള്ളിയുടെ ഉള്‍ഭാഗവും അതിമനോഹരമാണെന്ന് ഡേയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


സ്ത്രീകളെ മനസ്സില്‍ കണ്ട് നിര്‍മിച്ചതായതിനായാതിനാല്‍ തന്നെ ഇന്‍റ്റിരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നതും, പൂക്കളുടെയും,ചിത്രശലഭങ്ങളുടെയും മാപ്പിള്‍ ഇലകളുടേയും ബിസ്‌ക്കറ്റുകളുടേയും കേക്കിന്റേയും ചിത്രങ്ങളും കൊണ്ടാണത്രേ.

കൂടുതല്‍ കൗതുകങ്ങള്‍ അറിയാന്‍ ഇനി അല്പം കൂടി കാത്തിരിക്കേണ്ടതുണ്ട്. ചൈനീസ് പുതുവര്‍ഷമായ ഫെബ്രവരി 8-ന്ന് മാത്രമേ പള്ളി പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുകയുള്ളൂ

Read More >>