സരിതയുടെ കത്ത് ഹാജരാക്കണമെന്ന സോളാര്‍ കമ്മീഷന്‍റെ ഉത്തരവിന്  സ്റ്റേ

കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത. എസ്. നായര്‍  അട്ടക്കുളങ്ങര വനിതാ ജയിലില്‍ വെച്ചെഴുതിയ 'വിവാദ കത്ത്' ഹാജരാക്കണമെന്ന സോളാര്‍ കമ്മീഷന്‍റെ...

സരിതയുടെ കത്ത് ഹാജരാക്കണമെന്ന സോളാര്‍ കമ്മീഷന്‍റെ ഉത്തരവിന്  സ്റ്റേ

saritha s nair

കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത. എസ്. നായര്‍  അട്ടക്കുളങ്ങര വനിതാ ജയിലില്‍ വെച്ചെഴുതിയ 'വിവാദ കത്ത്' ഹാജരാക്കണമെന്ന സോളാര്‍ കമ്മീഷന്‍റെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചു. താന്‍ എഴുതിയ കത്ത് സ്വകാര്യ രേഖയാണെന്ന സരിതയുടെ വാദം അംഗീകരിച്ചു കൊണ്ടാണ് ഹൈകോടതി സോളാര്‍ കമ്മീഷന്‍റെ ഉത്തരവിനു താല്‍കാലിക സ്റ്റേ അനുവദിച്ചത്.

മുന്‍പ് ഇതേ വാദങ്ങള്‍ സരിത സോളാര്‍ കമ്മീഷനു മുന്നിലും അവതരിപ്പിച്ചിരുന്നുവെങ്കിലും ആ വാദം തള്ളിയാണ് പ്രസ്തുത കത്ത് ഹാജരാക്കണമെന്ന് സോളാര്‍ കമ്മീഷന്‍ ഉത്തരവിട്ടത്. കത്തിന്‍റെ സ്വകാര്യത നഷ്ടപ്പെട്ടെന്നും കേസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ സരിത കത്ത് ഹാജരാക്കിയേ മതിയാകൂ എന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു.

അതേസമയം സോളാര്‍ കമ്മീഷന്‍ മനുഷ്യത്ത രഹിതമായിട്ടാണ് പെരുമാറുന്നതെന്ന് സരിത പറഞ്ഞു. വ്യക്തിപരമായി മുറിവേല്‍ക്കുന്ന ചോദ്യങ്ങള്‍ പൊതുജങ്ങള്‍ കേള്‍ക്കുന്ന വിധം ചോദിക്കുന്നുവെന്നും അതിനാല്‍ സോളാര്‍ കമ്മീഷനുമായി സഹകരിക്കില്ലെന്നും  സരിത വ്യക്തമാക്കി.