എഴുന്നള്ളിപ്പിന് എന്തിന് ആന? : ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ സ്ത്രീകളെ അനുവദിക്കണമോ വേണ്ടയോ എന്ന വിഷയത്തില്‍ സുപ്രീം കോടതി നിരീക്ഷണം നടത്തിയതിനു പിന്നാലെ കേരള ഹൈക്കോടതിയും ശബരിമലയുമായി ബന്ധപ...

എഴുന്നള്ളിപ്പിന് എന്തിന് ആന? : ഹൈക്കോടതി

High-Court-of-Kerala

കൊച്ചി: ശബരിമലയില്‍ സ്ത്രീകളെ അനുവദിക്കണമോ വേണ്ടയോ എന്ന വിഷയത്തില്‍ സുപ്രീം കോടതി നിരീക്ഷണം നടത്തിയതിനു പിന്നാലെ കേരള ഹൈക്കോടതിയും ശബരിമലയുമായി ബന്ധപ്പെടുന്ന വിഷയത്തില്‍ ഇടപ്പെടുന്നു.

ശബരിമലയിലെ എഴുന്നള്ളിപ്പ് പോലുള്ള  ചടങ്ങുകൾക്ക് ആന ആവശ്യമാണോ എന്നാണ് കോടതി ചോദിച്ചിരിക്കുന്നത്.ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്‌ണൻ, ജസ്റ്റിസ് അനു ശിവരാമൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിഷയത്തില്‍ ഇടപ്പെട്ടിരിക്കുന്നത്. മകര വിളക്കിനോടനുബന്ധിച്ചു നടന്ന വിളക്കെഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞ് ഒരു സ്ത്രീ മരിച്ചതിനെത്തുടർന്നാണ് കോടതി ഇങ്ങനെ ഒരു ചോദ്യം ഉന്നയിച്ചത്.

വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് നിലപ്പാട് വ്യക്തമാക്കണം എന്നും  തന്ത്രിയുടെയും മേൽശാന്തിയുടെയും നിലപാടുകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് നാലാഴ്ചയ്ക്കുള്ളിൽ അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

Read More >>