അനുമതി നല്‍കാതെ ലാവലിനെതിരെ നടപടി സ്വീകരിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ എസ്.എന്‍.സി ലാവലിന്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കരുതെന്ന്...

അനുമതി നല്‍കാതെ ലാവലിനെതിരെ നടപടി സ്വീകരിക്കരുതെന്ന് ഹൈക്കോടതി

High-Court-of-Kerala

കൊച്ചി: കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ എസ്.എന്‍.സി ലാവലിന്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.  കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ വിശദീകരിക്കണം എന്നാവശ്യപ്പെട്ട് 2015 സെപ്റ്റംബര്‍ 28ന് സര്‍ക്കാര്‍ നല്‍കിയ നോട്ടീസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കാനഡ ആസ്ഥാനമായ ലാവലിന്‍ കമ്പനി നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്‍െറ ഉത്തരവ്.

കരിമ്പട്ടികയില്‍ പെടുത്താതിരിക്കാന്‍ കാരണം തേടി സര്‍ക്കാര്‍ നല്‍കിയ നോട്ടീസിനൊപ്പം കമ്പനി ആവശ്യപ്പെട്ട രേഖകള്‍ നാലാഴ്ചക്കകം സര്‍ക്കാര്‍ നല്‍കണമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് അലി ആവശ്യപ്പെട്ടു. രേഖകള്‍ ലഭിച്ചാല്‍ അടുത്ത കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടി കമ്പനി നല്‍കണമെന്നും എട്ടാഴ്ചക്കുശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

Read More >>