ബാര്‍ കോഴ കേസ്; ബാബുവിനെതിരെ നടപടി എടുക്കാത്തത് ചോദ്യം ചെയ്തു ഹൈകോടതി

കൊച്ചി: ബാര്‍കോഴക്കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മന്ത്രി കെ.ബാബുവിനെതിരെ എന്തുകൊണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ലെന്ന്...

ബാര്‍ കോഴ കേസ്; ബാബുവിനെതിരെ നടപടി എടുക്കാത്തത് ചോദ്യം ചെയ്തു ഹൈകോടതി

1409230613-Chodhyam-Utharam-81-Still

കൊച്ചി: ബാര്‍കോഴക്കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മന്ത്രി കെ.ബാബുവിനെതിരെ എന്തുകൊണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ലെന്ന് വാക്കാൽ ചോദിച്ച ഡിവിഷൻ ബെഞ്ച്, സർക്കാർ ഒരാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം നൽകണമെന്നും നിർദ്ദേശിച്ചു.

ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ്. സുനില്‍കുമാര്‍ എംഎല്‍എ, വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഏറ്റുമാനൂര്‍ സ്വദേശി പി.എന്‍. ശ്രീകുമാരന്‍ നമ്പൂതിരി എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ്ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്  ഉത്തരവ്.


ബാര്‍ കോഴ കേസിലെ അന്വേഷണത്തിന് നിലവിലുള്ള ഉദ്യോഗസ്ഥനെ ഒഴിവാക്കി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പി.എന്‍. ശ്രീകുമാരന്‍ നമ്പൂതിരി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ കേസന്വേഷണത്തിന്റെ ചുമതലയുള്ള വിജിലന്‍സ് എസ്പി: ആര്‍. സുകേശന്‍ കേസിന്റെ അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയിട്ടുണ്ടെന്ന് ഹര്‍ജി ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ മാറ്റി നിര്‍ത്തി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

ബാര്‍ കോഴയിടപാടില്‍ മന്ത്രി കെ. ബാബുവിനും പങ്കുണ്ടെന്ന് മൊഴിയുള്ളതിനാല്‍ അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും സിബിഐ അന്വേഷണത്തിനു നിര്‍ദേശം നല്‍കണമെന്നുമാണ് വി.എസ്. സുനില്‍കുമാര്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയിലെ ആവശ്യം. മന്ത്രി ബാബുവിനെതിരെ തെളിവില്ലെന്ന തരത്തില്‍ സമര്‍പ്പിച്ച പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ശരിയല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

ഹര്‍ജികള്‍ ഹൈക്കോടതി ഒരാഴ്ച കഴിഞ്ഞ വീണ്ടും പരിഗണിക്കും. ഇതിനിടെ ബാര്‍കോഴക്കേസില്‍ മന്ത്രി കെ.ബാബുവിനെതിരെ വിജിലന്‍സ് കോടതി ഉത്തരവിട്ട ക്യുക്ക് വെരിഫിക്കേഷനുള്ള നടപടികള്‍ തുടങ്ങി.

കേസ് വീണ്ടും കോടതി പരിഗണിക്കുമ്പോള്‍  വിജിലൻസ് കോടതിയിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് നൽകിയോ ? ഇല്ലെങ്കിൽ എന്തുകൊണ്ട് ?, കേസിൽ പ്രാഥമികാന്വേഷണത്തിനു ശേഷം സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ് ?,വിജിലൻസ് ഡയറക്ടർ ഇതിന്മേൽ നൽകിയ ഉത്തരവുകളും സ്വീകരിച്ച നടപടികളും എന്താണ് ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കണം.

Read More >>