വിജിലന്‍സ് കോടതി ജഡ്ജിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

സ്വന്തം അധികാരത്തെ കുറിച്ച്  വിജിലന്‍സ് കോടതി ജഡ്ജി ആദ്യം പഠിക്കുക എന്ന് ഹൈക്കോടതി ജസ്റ്റിസ്‌ പി.ഉബൈദ്. സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക...

വിജിലന്‍സ് കോടതി ജഡ്ജിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

IndiaTv847746_keralahighcourt

സ്വന്തം അധികാരത്തെ കുറിച്ച്  വിജിലന്‍സ് കോടതി ജഡ്ജി ആദ്യം പഠിക്കുക എന്ന് ഹൈക്കോടതി ജസ്റ്റിസ്‌ പി.ഉബൈദ്. സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും,വൈദ്യുത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ എഫ്.ഐ.ആര്‍ തയ്യാറാക്കാന്‍ വിജിലന്‍സ് കോടതി ഇന്നലെ പുറപ്പെടുവിച്ച വിധി ഹൈക്കോടതി രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തു.

വിധി പുറപ്പെടുവിക്കുന്ന വേളയിലാണ്, ഹൈക്കോടതി ജസ്റ്റിസ്‌ പി.ഉബൈദ് വിജിലന്‍സ് ജഡ്ജി എസ്.എസ്.വാസവനെ രൂക്ഷമായി വിമര്‍ശിച്ചത്.


നിയമത്തിന്‍റെ അടിസ്ഥാന സ്വഭാവം എന്താണ് എന്ന് ജഡ്ജിമാര്‍ മനസിലാക്കണം.  പൊതു പ്രവര്‍ത്തകര്‍ക്കെതിരെ ആര്‍ക്കു വേണമെങ്കിലും, എന്ത് പരാതിയും നല്‍കാം. പരാതിക്കാരന് സംഭവത്തെക്കുറിച്ച് നേരിട്ടറിവില്ല, കേട്ടുകേള്‍വി മാത്രമാണുള്ളതെന്നിരിക്കെ വിജിലന്‍സ് കോടതി ഇതൊന്നും കണക്കിലെടുത്തില്ല.

നിയമത്തിന്‍റെ അടിസ്ഥാന തത്ത്വങ്ങള്‍ എന്താണെന്ന് ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിക്കറിയില്ല. ഇത്തരം ഉത്തരവുകള്‍ നിയമവാഴ്ചയ്ക്ക് ആശാസ്യമല്ല.  ഈ ജഡ്ജിയെ കൊണ്ട് എങ്ങനെ വിജിലന്‍സ് കോടതിക്ക് മുന്നോട്ട് പോകാനാകുമെന്നും  ഹൈക്കോടതി ഒരു ഘട്ടത്തില്‍ ചോദിച്ചു. അനാവശ്യമായ നിരീക്ഷണങ്ങളും, വിമര്‍ശനങ്ങളും അരുത് എന്നും ഹൈ കോടതി നിരീക്ഷിച്ചു.

വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനെ കുറിച്ചും ഹൈക്കോടതി ഭരണവിഭാഗം ആലോചിക്കണം എന്നും ഹൈക്കോടതി പറഞ്ഞു.

രാജ്യത്തെ നിയമങ്ങളും സുപ്രീംകോടതിയുടെ മുന്‍വിധികളും പരിശോധിക്കാതെയാണ് വിജിലന്‍സ് കോടതി ജഡ്ജി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടിരിക്കുന്നത്. പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് നേരെ ആരോപണം ഉയര്‍ന്നാല്‍ ഉടന്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് തെറ്റായ കീഴവഴക്കം സൃഷ്ടിക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.ഹൈക്കോടതി നടത്തിയ ഈ പരാമര്‍ശങ്ങള്‍ അത്യപൂര്‍വ്വ സംഭവമാണെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Read More >>