നിശാഗന്ധി ഫെസ്റ്റ്; സംഘാടകരുടെ അനാദരവ്; ഹേമ മാലിനിക്ക് അസംതൃപ്തി

തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്നു വരുന്ന നിശാഗന്ധി ഫെസ്റ്റില്‍ പങ്കെടുത്ത പ്രമുഖ ഹിന്ദി...

നിശാഗന്ധി ഫെസ്റ്റ്; സംഘാടകരുടെ അനാദരവ്; ഹേമ മാലിനിക്ക് അസംതൃപ്തി

I-miss-classical-dance-in-today's-films-Hema-Malini

തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്നു വരുന്ന നിശാഗന്ധി ഫെസ്റ്റില്‍ പങ്കെടുത്ത പ്രമുഖ ഹിന്ദി ചലച്ചിത്ര അഭിനേത്രി ഹേമ മാലിനിക്ക് അസംതൃപ്തി. കഴിഞ്ഞ ദിവസം വേദിയില്‍ നൃത്തം അവതരിപ്പിക്കാന്‍ എത്തിയ തന്നോട് സംഘാടകര്‍ അനാദരവ് കാണിച്ചുവെന്ന് ഹേമ മാലിനി ഒരു പ്രമുഖ ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.

വേദിയില്‍ എത്തി ഏകദേശം ഒന്നര മണിക്കൂറോളം നീളുന്ന നൃത്തം കാഴ്ച വച്ച തന്നെ സംഘാടകര്‍ ആദരിച്ചില്ലയെന്നും അവര്‍ പറയുന്നു." നൃത്തം കഴിഞ്ഞ ശേഷം വേദിയിലേക്ക് സംഘാടക സമതിയില്‍ നിന്നും ആരും എത്തിയില്ല, മറിച്ച് ഗ്രീന്‍ റൂമില്‍ എത്തി പുരസ്ക്കാരം സമ്മാനിക്കാന്‍ ശ്രമിച്ചെങ്കിലും താന്‍ ഉടന്‍ തന്നെ അത് തിരസ്കരിച്ചു" ഹേമ മാലിനി പറയുന്നു.

ആശയ വിനിമയത്തിലെ ആശയകുഴപ്പം മൂലമാണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായത് എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Read More >>