ഫെബ്രുവരി 3ന് കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍

കോട്ടയം : കുറച്ചു നാളുകളായി കേരളത്തിന്‍റെ പൊതു സമൂഹത്തില്‍ നിന്നും വിട്ടു നിന്ന ഹര്‍ത്താല്‍ വീണ്ടും ഒരു തിരിച്ചു വരവിനു ഒരുങ്ങുന്നു.റബ്ബര്‍...

ഫെബ്രുവരി 3ന് കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍

the_rubber_tree

കോട്ടയം : കുറച്ചു നാളുകളായി കേരളത്തിന്‍റെ പൊതു സമൂഹത്തില്‍ നിന്നും വിട്ടു നിന്ന ഹര്‍ത്താല്‍ വീണ്ടും ഒരു തിരിച്ചു വരവിനു ഒരുങ്ങുന്നു.

റബ്ബര്‍ വിലത്തകര്‍ച്ചയെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് (എം) എം.പി ജോസ് കെ മാണി കോട്ടയത്ത് നടത്തി വരുന്ന നിരാഹാര സമരത്തിന്‌ പിന്നാലെ  വിലത്തകര്‍ച്ചയ്‌ക്കെതിരേ ഫെബ്രുവരി മൂന്നിനു രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറു വരെ കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ നടത്താന്‍ എല്‍.ഡി.എഫ്‌. തീരുമാനം.

ആവശ്യ വസ്തുക്കളായ പത്രം, പാല്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴുവക്കിയിട്ടുന്ദ്. വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട വാഹനങ്ങളെ തടയില്ല എന്നും എല്‍.ഡി.എഫ്‌. ജില്ലാ കമ്മിറ്റി അറിയിച്ചു.

Read More >>